കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിക്ക് പുതിയ കവാടവും, ലൈറ്റ് ബോര്‍ഡും, ക്യാറ്റില്‍ ട്രപ്പും സമര്‍പ്പിച്ചു. കോതമംഗലം സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ 583 ) മൂന്ന് ലക്ഷം രൂപയോളം ചെലവിലാണ് നിര്‍മ്മിച്ച് നൽകിയത്. മുനിസിപ്പല്‍ ചെയര്‍മാന്‍ ടോമി എബ്രാഹാം അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ ആന്റണി ജോണ്‍ എം എൽ എ ഉദ്ഘാടനം ചെയ്തു.കോതമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന് വേണ്ടി പ്രസിഡന്റ് എല്‍ദോസ് പോള്‍ കവാട സമര്‍പ്പണം നടത്തി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി തോമസ്,വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു ഗണേശന്‍, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വര്‍ഗ്ഗീസ്, കൗണ്‍സിലര്‍മാരായ റോസിലി ഷിബി, റിന്‍സ് റോയ്,കോണ്‍ട്രാക്ടര്‍ പി.എന്‍.
സുരേന്ദ്രന്‍, എഞ്ചിനീയര്‍ ബേസില്‍ എബ്രാഹാം, ആശുപത്രി സൂപ്രണ്ട് ഡോ. സാം പോള്‍ സി,ബാങ്ക് ഭരണസമിതി അംഗങ്ങളായ അഡ്വ. പോള്‍ ഡേവിസ്, കെ റ്റി. ഷാജി, പൗലോസ് കെ. മാത്യു,അരുണ്‍ സി.
ഗോവിന്ദ്, ബാങ്ക് സെക്രട്ടറി റോയ് എബ്രാഹാം എന്നിവരും,ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും,ആശുപത്രി ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
