Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് ആശുപത്രിയിൽ 12 കോടി കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ളവികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും ; മന്ത്രി വീണ ജോർജ്

കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിൽ 12 കോടി കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. 5 കോടി രൂപ എം എൽ എ ഫണ്ട് ചിലവഴിച്ച് നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.ഒഫ്താൽമിക് ഓപ്പറേഷൻ തീയറ്റർ ആൻഡ് പോസ്റ്റൽ നേവൽ വാർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് 12 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്നത്.ആർദ്രം മാനദണ്ഡ പ്രകാരം സ്പെഷ്യലിറ്റി സേവനങ്ങൾ താലൂക്ക് ആശുപത്രിയിലാണ് തുടങ്ങുന്നത് .നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും , മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളും , മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട നിലയിലാണ് ഈ പ്രവർത്തങ്ങൾ കോതമംഗലത്ത് നടക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു . ജനകീയ പങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്‍ ലക്ഷ്യങ്ങള്‍ പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ആന്റണി ജോൺ എം.എൽ.എ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി, യുവജന ക്ഷേമബോർഡ് വൈസ് ചെയർമാർ എസ് സതീഷ്, എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ ,മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് കെ. കെ ആശ,നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ. എ നൗഷാദ്, കെ.വി തോമസ്, ആശുപത്രി സൂപ്രണ്ട് ഡോ.സാം പോൾ, കോതമംഗലം താലൂക്ക് തഹസിൽദാർ റേച്ചൽ കെ. വർഗീസ് തുടങ്ങിയവർ മന്ത്രിയോടൊപ്പം സന്നിഹിതരായിരുന്നു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...