കോതമംഗലം : കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക്‌കോതമംഗലം റോട്ടറി ക്ലബ്,കോതമംഗലം ലയണ്‍സ് ക്ലബ്, കുത്തുകുഴി സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വിവിധ സാധന സാമഗ്രികള്‍ കൈമാറി.നഗരസഭ ചെയര്‍മാന്‍ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ആന്റണി ജോണ്‍ എം എൽ എ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി തോമസ് സ്വാഗതം ആശംസിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്,ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ സി,ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ടി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ സിബി ഫ്രാന്‍സിസ്,റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോക്ടർ പ്രവീണ്‍ മാത്യു,കുത്തുകുഴി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. വി എം ബിജുകുമാര്‍,ലയണ്‍സ് ക്ലബ്ബ്,റോട്ടറി ക്ലബ്ബ് അംഗങ്ങള്‍,കുത്തുകുഴി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍,താലൂക്ക് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളിലേക്ക് ഒരു പ്രസംഗ പീഠവും മൈക്കും റോട്ടറി ക്ലബ്ബും,കസേരകളും കര്‍ട്ടനും ലയണ്‍സ് ക്ലബ്ബും,ഇ-ഹെല്‍ത്ത് പദ്ധതിക്കായി ഒരു എ സി കുത്തുകുഴി സര്‍വ്വീസ് സഹകരണ ബാങ്കുമാണ് സംഭാവന ചെയ്തത്.
