കോതമംഗലം : ക്രിസ്തുമസ് രാത്രി കോതമംഗലം താലൂക്ക് സർക്കാർ ആശുപത്രിയിൽ വാക്കത്തിയുമായി വന്ന് ക്വാഷാലിറ്റിയുടെ വാതിൽ തല്ലിതകർക്കുകയും, ഡോക്ടറേയും ജീവനക്കാരേയും രോഗികളേയും ഭീഷണിപ്പെടുകയും ചെയ്ത കേസിലെ പ്രതിയായ മലയൻകീഴ് വാളാടിതണ്ട് കോളനിയിലെ ചേരിയിൽ ഭാസ്കരൻ മകൻ 48 വയസ്സുള്ള സുരേഷിനെ കോതമംഗലം പോലീസ് ഇൻസ്പെക്ടർ അനിൽ ബി, സബ് ഇൻസ്പെക്ടർ ഇ പി ജോയി, അസി. സബ് ഇൻസ്പെക്ടർ നിജു ഭാസ്കർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
