കോതമംഗലം : സംരക്ഷിത വനമേഖലക്ക് ചുറ്റും ബഫർ സോൺ
പ്രഖ്യാപനത്തിനെതിരേയും കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും കോതമംഗലം താലൂക്കിൽ നാളെ വെള്ളിയാഴ്ച ഭാഗിക ഹർത്താൽ. ഉത്തരവ് ബാധകമാകുന്ന കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ, നേര്യമംഗലം, കടവൂർ വില്ലേജുകളിൽ എൽഡിഎഫ് ആണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെയും, കേന്ദ്രത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്, മറ്റ് നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഹർത്താലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പ്രസ്തുത ആറു വില്ലേജുകളിലെയും മുഴുവൻ ജനവിഭാഗങ്ങളും നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ഹർത്താലിൽ പങ്കാളികളാകണമെന്ന്ഇടതുപക്ഷ ജനാധിപത്യ മുന്നണി കോതമംഗലം മണ്ഡലം കമ്മിറ്റി അഭ്യർത്ഥിച്ചു.
