കോതമംഗലം:-കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനിസിവിൽ സ്റ്റേഷന് ഹാളില്‍ വച്ച് നടന്നു.മഴക്കാല മുന്നൊരുക്കമെന്ന നിലയില്‍ വിവിധ വകുപ്പുകളില്‍ നിന്നും സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് എം എല്‍ എ യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്കി.കൂടാതെ താലൂക്ക് പരിധിയിലുളള എല്ലാ പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട ജോലികളും പി ഡബ്ല്യു ഡി വിഭാഗവുമായി ബന്ധപ്പെട്ട റോഡ് നിര്‍മ്മാണ അറ്റുകുറ്റപണികൾ മഴക്കാലത്തിന് മുന്‍പായി തന്നെ ചെയ്തു തീര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു.പുന്നേക്കാട് – ചേലാട് റോഡുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് യോഗം ചര്‍ച്ച ചെയ്തു.നേര്യമംഗലം റോഡിന്റെ വര്‍ക്കുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ പി ഡബ്ല്യു ഡി റോഡ്സ് വിഭാഗത്തിന് എം എല്‍ എ നിര്‍ദ്ദേശം നല്കി.വാരപ്പെട്ടി പഞ്ചായത്തിലെ ഇലക്ട്രിസിറ്റി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ അടിയന്തിരമായി കെ എസ് ഇ ബി വിഭാഗത്തില്‍ നിന്നും സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.മുന്സിപ്പാലിറ്റിയിലേയുംപഞ്ചായത്തുകളിലേയും പ്രദേശങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്ന പ്രവണത ശ്രദ്ധയില്പ്പെട്ടിട്ടുളളതുംഅപ്രകാരം ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതാണെന്നും യോഗത്തില്‍ ചര്‍ച്ച ഉണ്ടായി.എം വി ഐ പി,എം ഐ വകുപ്പുകൾ കനാലിന്റെ നവീകരണത്തിനും വ്യത്തിയാക്കലിനും അടിയന്തിര പ്രാധാന്യം നല്‍കേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു.മൈനര്‍ ഇറിഗേഷന്‍ കുടിവെള്ള വിതരണം സംബന്ധിച്ചുളള പ്രശ്നങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു.എം വി ഐ പി യെ പ്രതിനിധീകരിച്ചുളള വകുപ്പ് ഉദ്യോഗസ്ഥര്‍ വികസന സമിതി യോഗങ്ങളില്‍ പങ്കെടുക്കേണ്ടതാണെന്ന് എം എല്‍ എ നിര്‍ദ്ദേശിച്ചു.അപകടഭീഷണിയായി നില്ക്കുന്ന വന്മരങ്ങള് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഉളളത് വെട്ടി മാറ്റുന്നതിനുളള നടപടി സ്വീകരിക്കേണ്ടതായും,മഴക്കാലത്ത് അത്തരം മരങ്ങൾ കടപുഴകി വീണാല്‍ വൻദുരന്തമുണ്ടാകാന്‍ സാധ്യതയുളളതായും യോഗം ചര്‍ച്ച ചെയ്തു.ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ ട്രാഫിക് പരിഷ്കരണങ്ങള്‍ നിര്‍ബന്ധമായും പ്രൈവറ്റ്,കെ എസ് ആര് ടി സി ബസുകള്‍ പാലിക്കേണ്ടതും,ടി നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ്,പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു.നേര്യമംഗ ലത്ത് ബോട്ടിംങ് കൊണ്ടുവന്ന എം എല്‍ എ യെ യോഗം അഭിനന്ദിച്ചു.ചേലമലയില്‍ ട്രക്കിംങ് അനുവദിക്കുന്നത് വിനോദ സഞ്ചാര മേഖലക്ക് ഗുണം ചെയ്യുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സ്കൂള്‍,കോളേജ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗം കൂടുന്നതായും ബന്ധപ്പെട്ട എക്സൈസ് വകുപ്പുകള്‍ ജാഗ്രത പുലര്ത്തേണ്ടതായും ആവശ്യപ്പെട്ടു.മുന്‍സിപ്പൽ ചെയര്മാന് കെ കെ ടോമി,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന് നായര്‍,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,പോത്താനിക്കാട്പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗ്ഗീസ്,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ ദാനി,റഷീദ സലിം,മുൻസിപ്പൽ വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് കെ എ നൗഷാദ്,മുവാറ്റുപുഴ എം എല്‍ എ പ്രതിനിധി അജു മാത്യു,തഹസില്‍ദാര്‍ റെയ്ച്ചൽ കെ വര്‍ഗ്ഗീസ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വകുപ്പ് മേധാവികൾ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
You May Also Like
NEWS
കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...
NEWS
കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...