കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ് എം.എല്.എ യുടെ അധ്യക്ഷതയിൽ മിനി സിവില് സ്റ്റേഷൻ ഹാളില് ചേര്ന്നു. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ഉയര്ന്ന് വന്നിട്ടുള്ള ആശങ്കകള് പരിഹരിക്കുന്നത് നാഷണല് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാകണമെന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനിച്ചു. കുണ്ടന്നൂര് മുതല് മൂന്നാര് വരെ നിലവില് ദേശീയപാതയില് നടത്തുന്ന ന വീകരണപ്രവര്ത്തനങ്ങള് നിലവിലുള്ള റോഡിലെ സൗകര്യങ്ങള് പോലും ഇല്ലാതാക്കുന്ന നിലയിലാണ്. നിലവിലെ ടാറിങ്ങിനോട് ചേര്ന്ന് ഇരുവശങ്ങളിലും ഡ്രൈനേജ് നിര്മ്മിക്കുന്നതിനെ തുടര്ന്ന് റോഡിനിരുവശങ്ങളിലേയ്ക്കുള്ള കയ്യേറ്റങ്ങള്ക്ക് സാധൂകരണം നല്കുന്നതിനുള്ള നടപടിയായി ഇതു മാറുകയാണ്. മൂന്നാര് അടക്കമുള്ള വിനോദസഞ്ചാരമേഖലയിലേയ്ക്കുള്ള പ്രധാന പാതയെന്നുള്ള നിലയില് ഓരോ ദിവസവും ഈ റോഡിലൂടെയുള്ള തിരക്ക് വര്ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാല് പരമാവധി വീതി ഉറപ്പാക്കിയുള്ള നവീകരണമാണ് ഉറപ്പുവരുത്തേണ്ടത്. നിര്മ്മാണപ്രവര്ത്തനവുമായി ബന്ധപ്പെട്ട് എല്ലാ മേഖലയിലും കുടിവെള്ള വിതരണ സംവിധാനം ആകെ താറുമാറായിരിക്കുകയാണ്. രൂക്ഷമായി ഗതാഗത കുരുക്കുമാണ് ദേശീയപാതയില് ഇന്ന് അനുഭവപ്പെടുന്നത്. നിര്മ്മാണം നടക്കുന്ന പ്രദേശങ്ങളില് കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള് ഉറപ്പുവരുത്താത്തതിനാല് ദേശീയപാതയില് അപകടങ്ങൾ ഇന്ന് തുടര്കഥയാകുകയാണ്. അപകടങ്ങളെ തുടര്ന്ന് ജീവഹാനിയും ഗുരുതരമായ പരിക്കുകള് ഏല്ക്കുന്ന സംഭവങ്ങളും ഇന്ന് നിത്യസംഭവമായി മാറുകയാണ്. നിര്മ്മാണപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില് വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്ത്തനം ഉറപ്പുവരുത്തുവാന് നാഷണല് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോ, ബന്ധപ്പെട്ടവരോ തയ്യാറാകുന്നില്ല. ജനപ്രതിനിധികളോടുപോലും ആവശ്യമായ കൂ ടിയാലോചനകളൊന്നും നടത്തുന്ന സാഹചര്യവും ഇതുവരെ ഉണ്ടായിട്ടില്ല ഇത് തികച്ചും പ്രതിക്ഷേധാര്ഹമാണെന്നും റോഡ് വികസം നാടിനും ജനങ്ങള്ക്കും ഉപകാരപ്രദമാകുന്നനിലയിലാണെന്ന് ബന്ധപ്പെട്ടവര് ഉറപ്പുവരുത്തണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൂയംകുട്ടിയിലും, കു ഞ്ചിപ്പാറയിലും കാട്ടാന ആക്രമണത്തിനിരയായ രണ്ട് പേര്ക്കും പരമാവധി ധനസഹായം വനംവകുപ്പ് ലഭ്യമാക്കണമെന്നും പ്രതിരോധ പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാക്കണമെന്നും യോഗം നിര്ദ്ദേശിച്ചു. നിലവില് താലൂക്കിലെ പട്ടയവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള് വേഗത്തില് മുന്നോട്ട് പോകുകയാണെന്ന് ആന്റണി ജോൺ എം.എല്എ യും തഹസില്ദാര് റേച്ചല് കെ വര്ഗ്ഗീസും യോഗത്തെ അറിയിച്ചു. 04.12.2023 ലെ പുതിയ ഉത്തരവ് പ്രകാരം താലൂക്കില് 6 വില്ലേജുകളിലായി 5000 ലേറെ പട്ടയങ്ങള് കൊടുക്കുവാന് കഴിയുന്ന സാഹചര്യം ഉറപ്പായെന്നും ഇതിനായി പ്രത്യേകം ഓഫീസ് ആരംഭിക്കുന്ന കാര്യത്തിലടക്കം സര്ക്കാര് അനുകൂലമായി തീരുമാണ് കൈക്കൊണ്ടിട്ടുള്ളതെന്നും എം.എല് എ അറിയിച്ചു. കുടിവെള്ള പൈപ്പുകള് തകരാറിലാവുന്നത് സമയബന്ധിതമായി പരിഹരിക്കുന്നതിന് വാട്ടര് അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം നിര്ദ്ദേശിച്ചു. തൃക്കാരിയൂര്- ആയക്കാട് – വേട്ടാമ്പാറ റോഡ് നവീകരണവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്ഉറപ്പുവരുത്തണമെന്നും. അപകടം വരുത്തുന്ന രീതിയില് റോഡ് അശ്രദ്ധമായി പൊളിച്ചിടുന്ന നടപടി ഉണ്ടാകരുതെന്നും യോഗം നിര്ദ്ദേശിച്ചു. മാമലക്കണ്ടത്തു നിന്നും രാവിലെ ആരംഭിക്കുന്ന കെ എസ് ആർ ടി സി ബസിന്റെ പഴയ സമയക്രമം ഉറപ്പുവരുത്തണമെന്ന് യോഗം നിര്ദ്ദേശിച്ചു. പൊതുമരാമത്ത് റോഡുകള്ക്ക് ഇരുവശങ്ങളിലുമായി ഇലക്ടിക് പോസ്റ്റുകള് വ്യാപകമായി ഡമ്പ് ചെയ്യുന്ന പ്രവര്ത്തി കെ എസ് ഇ ബി അവസാനിപ്പിക്കണമെന്നും യോഗം നിര്ദ്ദേശിച്ചു. ഇരമല്ലൂര് വില്ലേജിലെ ന്യായവില പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള് കൈക്കൊണ്ടിട്ടുള്ള നടപടികള് വേഗത്തില് പൂര്ത്തികരിക്കണമെന്ന് യോഗം നിര്ദ്ദേശിച്ചു.പിവി.ഐ.പി കനാല് ബണ്ട് റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ടുളള എൻ ഒ സി നല്കുന്നതിനുള്ള നടപടികള് ലഘൂകരിക്കണമെന്ന് യോഗം നിര്ദ്ദേശിച്ചു. കോട്ടപ്പടി പഞ്ചായത്തില് കെ എസ് ഇ ബി യുമായി ബന്ധപ്പെട്ടുള്ള വിവിധ വര്ക്കുകള് സമയബന്ധിതമായി പൂര്ത്തീകരിക്കണമെന്ന് യോഗം നിര്ദ്ദേശിച്ചു. പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്ത്തനങ്ങള് കൂടുതല് കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും സ്റ്റാഫ് നേഴ്സുമാരുടെ സേവനം ഉറപ്പുവരുത്തണമെന്ന് യോഗം നിര്ദ്ദേശിച്ചു . പൈങ്ങോട്ടൂര് കലൂര് റോഡിലെ കാലപ്പഴക്കം ചെന്ന പൈപ്പുലൈനുകള് സമയബന്ധിതമായി മാറ്റി സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവര് ഉറപ്പുവരുത്തണമെന്ന് യോഗം നിര്ദ്ദേശിച്ചു. ലോകസഭ തെരഞ്ഞെടുപ്പ് ക്രമീകരണവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റം ലഭിച്ച തഹസില്ദാര് റേച്ചല് കെ വര്ഗീസിന്റെയും, ഭൂരേഖ തഹസില്ദാര് കെ.എം. നാസറിന്റെയും കോതമംഗലം താലൂക്കിലെ കഴിഞ്ഞ കാല പ്രവര്ത്തനങ്ങള് ഏറെ പ്രശംസനീയമാണെന്നും സര്ക്കാര് ഉദ്യോഗസ്ഥ തലത്തില് നില്ക്കുന്നവര് ഇവരുടെ പ്രവര്ത്തനങ്ങള് മാതൃകയാക്കണമെന്നും എം എല്.എ അഭിപ്രായപ്പെട്ടു.യോഗത്തില് പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാരും, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും രണ്ടുപേരുടേയും പ്രവര്ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. തഹസില്ദാര് റേച്ചല് കെ വര്ഗീസ് , നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന് ജോസഫ്, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, മുവാറ്റുപുഴ എം.എല്.എ പ്രതിനിധി അഡ്വ.അജു മാത്യു,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ് എല്ദോസ്, എന്.സി ചെറിയാന്, എ.ടി പൗ ലോസ്,പി.എം സക്കറിയ, ആന്റണി പാലക്കുഴി, ബേബി പൗലോസ് എന്നിവര് ഉള്പ്പെടെ വിവിധ വകുപ്പ് മേധാവികൾ എന്നിവര് യോഗത്തില് പങ്കെടുത്തു.
You May Also Like
NEWS
കോതമംഗലം:കേരള കോണ്ഗ്രസ് എം. സംസ്ഥാന വൈസ് ചെയര്മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന, കോതമംഗലം കോളേജ് ജംങ്ഷന് സമീപം പീച്ചക്കര വീട്ടില് ഷെവ. പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ...
NEWS
കോതമംഗലം: കോതമംഗലത്തെ ചുവപ്പണിയിച്ച് കോതമംഗലം സിപിഐ എം ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വല സമാപനം. പൊതുസമ്മേളനത്തിന് മുന്നോടിയായി കോതമംഗലം നഗരത്തേയും മണ്ണിനെയും മനസ്സിനെയും ചുവപ്പണിയച്ച ആയിരങ്ങൾ പങ്കെടുക്ക പൊതുപ്രകടനം സി പിഐ എമ്മിന്റെ കരുത്ത്...
NEWS
കോതമംഗലം: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ,നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടിൽ നാദിർഷാ (34)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ...
NEWS
കോതമംഗലം – ബ്രൌൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികൾ കോതമംഗലത്ത് എക്സൈസ് പിടിയിൽ.ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലത്ത് വിവിധ...
NEWS
കോതമംഗലം:- വാരപ്പെട്ടി ഗവണ്മെന്റ് എല്പി സ്കൂളിലെ അടുക്കള പച്ചക്കറി തോട്ടത്തില് കുട്ടിക്കര്ഷകര് വിളവെടുത്തു. വിത്തു നടീല് മുതല് വിളവെടുപ്പു വരെയുള്ള ഒരോ ഘട്ടങ്ങളിലും കുട്ടികളുടെ സജീവ സാന്നിധ്യത്തോടെയാണ് സ്കൂളില് ജൈവ പച്ചക്കറി കൃഷി...
CRIME
കോതമംഗലം : പുതുപ്പാടി ലിഫ്റ്റ് ഇറിഗേഷൻ്റെ പമ്പ് ഹൗസിൽ നിന്നും ചെമ്പുകമ്പി മോഷണം നടത്തിയ രണ്ടു പ്രതികൾ പോലീസ് കസ്റ്റഡിയിലായി. കക്കടാശേരി വലിയ വീട്ടിൽ ഹാരിസ് ബഷീർ, ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ്...
CRIME
കോതമംഗലം: ബാറിലെ ആക്രമണ കേസില് രണ്ടുപേര് അറസ്റ്റില് മുളവൂര് പൊന്നിരിക്കപറമ്പ് ഭാഗത്ത് പുത്തന്പുര അന്വര് (34), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി അജിത്ത്(31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര് 14...
NEWS
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ , വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ...
NEWS
കോതമംഗലം: നേര്യമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് തിരയിളക്കം പോലെ പ്രതിഭാസം. കിണറിലെ തിരയിളക്കത്തില് വീട്ടുകാരും സമീപവാസികളും ആശങ്കയില്. നേര്യമംഗലം നവോദയ വിദ്യാലയത്തിന് സമീപം മറ്റത്തില് കുമാരന്റെ വീടിനോട് ചേര്ന്ന കിണറ്റിലാണ് വെള്ളം അടിയില്നിന്ന്...
NEWS
കോതമംഗലം: കേരള ഫ്ലോറിംഗ് ട്രെഡ് യുണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിനും വിതരണവും കോതമംഗലത്ത് വച്ച് നടന്നു.കെ.എഫ്.ടി.യു കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം...
NEWS
കോതമംഗലം : ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലത്തിൻ്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് പോരാട്ടത്തിന്റെ പുത്തൻ വഴികൾ തുറന്ന് സിപിഐ എം കോതമംഗലം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി നഗറിൽ മുതിർന്ന...
NEWS
കോതമംഗലം : മലയിൻകീഴ് ഫാദർ ജെ ബി എം യു പി സ്കൂളിൽ ജെബിഎം കിഡ്സ് ഡേ & മെറിറ്റ് ഡേ ആഘോഷിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ...