കോതമംഗലം : കോതമംഗലത്തെ ആദ്യ കോവിഡ് മരണം നടന്ന വ്യക്തിയുടെ മൃതസംസ്ക്കാരം കോവിഡ് പെരുമാറ്റ ചട്ടപ്രകാരം കോതമംഗലം കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. കോതമംഗലം കൊള്ളിക്കാട് ടി.വി. മത്തായിയാണ് കൊറോണ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത് . ഹൃദ്‌രോഗം ,രക്കസമ്മർദ്ധം ,പ്രേമേഹം തുടങ്ങിയ അസുഖങ്ങളുണ്ടായിരുന്ന ഇദ്ദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചികിൽസയിരിക്കേ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊച്ചിൻ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.
കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള “കോതമംഗലം സമിരിറ്റൻസ് ” സന്നദ്ധ സേനയാണ് സംസ്ക്കാര ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചത്. ബഹു .വൈദികരും അൽമായരും ഉൾപ്പെടെ പതിനൊന്ന് സന്നദ്ധ സേനാഗംഗങ്ങൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. പ്രാർത്ഥന ശുശ്രൂഷകൾക്ക് കത്തീഡ്രൽ വികാരി റവ.ഡോ.തോമസ് ചെറു പറമ്പിൽ , രൂപത സോഷ്യൽ സർവ്വീസ് ഡയറക്ടർ റവ.ഡോ.തോമസ് പറയിടം എന്നിവർ നേതൃത്വം നൽകി.
കോതമംഗലം MLA ആൻ്റണി ജോൺ , ആരോഗ്യ വകുപ്പ് മേധാവികൾ ,പോലീസ് ഡിപ്പാർട്ട്മെൻ്റ് എന്നിവർ സന്നിഹിതരായിരുന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മത സംസ്ക്കാര ശുശ്രൂഷകൾ നടത്തിയത്. ഒരു വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാൽ പരേതൻ്റെ ആത്മശാന്തിക്കും മൃതദേഹത്തിനും ലഭിക്കേണ്ടതായ ആചാരാനുഷ്ടാനങ്ങൾ ശരിയായ രീതിയിൽ ലഭ്യമാക്കുവാൻ സമിരിറ്റൻസ് സന്നദ്ധസേന എപ്പോഴും തയ്യാറാന്നന്ന് സന്നദ്ധ സേന രൂപത കൺവീനറും സോഷ്യൽ സർവ്വീസ് ഡയറക്ടറുമായ റവ.ഡോ.തോമസ് പറയിടം പറഞ്ഞു.
https://kothamangalamnews.com/kothamangalam-covid-positive-case-death-reported-today.html