കോതമംഗലം: കോതമംഗലം താലൂക്കിൽ വിദേശ രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ, വിവിധ ജില്ലകൾ, രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി വീടുകളിലും ആശുപത്രികളിലുമായി കോറൻ്റയിനിൽ കോവിഡ് 19പശ്ചാത്തലത്തിൽ താലൂക്കിലെ വിവിധ പഞ്ചായത്ത് / മുൻസിപ്പാലിറ്റി കളിലായി നിരീക്ഷണത്തിൽ കഴിയുന്നത് ഇന്നത്തെ ( O3/04/20) കണക്ക് പ്രകാരം 1127 പേർ ആണെന്ന് ആൻറണി ജോൺ MLA വ്യക്തമാക്കി. ആകെ 1987 പേർ നിരീക്ഷണത്തിലുണ്ടായിരുന്നതിൽ 860 പേർ നിരീക്ഷണം പൂർത്തിയാക്കിയതായും നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ നിരീക്ഷണ കാലാവധി 28 ദിവസമാണെന്നും MLA അറിയിച്ചു.
പല്ലാരിമംഗലം പഞ്ചായത്തിൽ ആകെ 141 പേരായിരുന്നു നിരീക്ഷണത്തിൽ ഉണ്ടായിരുന്നത് ഇതിൽ 47 പേർ നിരീക്ഷണം പൂർത്തി ആക്കി 94 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.ഇവിടെ വിദേശത്ത് നിന്നെത്തിയ ഒരാൾക്ക് കോവിഡ് 19 സ്ഥിതീകരിക്കുകയും ആൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ സുഖം പ്രാപിച്ച് വരുന്നു. വാരപ്പെട്ടി പഞ്ചായത്തിൽ ആകെ 190 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് 127 പേർ നിരീക്ഷണം പൂർത്തി 63 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.
നെല്ലിക്കുഴി പഞ്ചായത്തിൽ 330 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് 122 പേർ നിരീക്ഷണം പൂർത്തിയാക്കി 208 പേരാണ് ഇവിടെ നിലവിൽ നിരീക്ഷണത്തിലുള്ളത്, ഇവിടെ മഹാരാഷ്ട്രയിൽ നിന്നുമെത്തിയ ട്രക്ക് ഡ്രൈവർ വീട്ടിലെ അസൗകര്യം മൂലം ചെറുവട്ടൂർ ആയൂർവേദ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കോട്ടപ്പടി പഞ്ചായത്തിൽ 170 പേരാണു നിരീക്ഷണത്തിലുണ്ടായിരുന്നത് ഇതിൽ 100 പേർ നിരീക്ഷണം പൂർത്തീകരിച്ചു, നിലവിൽ ഇവിടെ 70 പേരാണ് നിരീക്ഷണത്തിലുള്ളത്. പിണ്ടി മന പഞ്ചായത്തിൽ 183 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്, ഇതിൽ 109 പേർ നിരീക്ഷണം പൂർത്തിയാക്കി നിലവിൽ 74 പേരാണുള്ളത്.
കീരംപാറ പഞ്ചായത്തിൽ 151 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു ഇതിൽ 102 നിരീക്ഷണം പൂർത്തിയാക്കി ഇനി 49 പേരാണ് നിരീക്ഷണത്തിലുള്ളത്. കുട്ടമ്പുഴ പഞ്ചായത്തിൽ 115 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു 28 പേർ നിരീക്ഷണം പൂർത്തിയാക്കി, ഇനി 87 പേർ നിരീക്ഷണത്തിലുണ്ട്. കവളങ്ങാട് പഞ്ചായത്തിൽ 165 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു ഇതിൽ 54 പേർ നിരീക്ഷണം പൂർത്തിയാക്കി ,ഇപ്പോൾ 1I1 പേരാണ് നിരീക്ഷണത്തിലുള്ളത്. കോതമംഗലം മുൻസിപ്പാലിറ്റിയിൽ 237 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് ഇതിൽ 74 നിരീക്ഷണം പൂർത്തിയാക്കി, 163 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്പോത്താനിക്കാട് പഞ്ചായത്തിൽ 150 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇതിൽ 46 പേർ നിരീക്ഷണം പൂർത്തിയാക്കി 104 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
പൈങ്ങോട്ടൂർ പഞ്ചായത്തിൽ 155 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇതിൽ 49 പേർ നിരീക്ഷണം പൂർത്തിയാക്കി ഇപ്പോൾ 106 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും ഇത്തരത്തിൽ 1127 പേർ താലൂക്കിൽ ക്വാറൻ്റയ്നിൽ കഴിയുന്നുണ്ടെന്നും MLA അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് ആരോഗ്യ പ്രവർത്തകരും നിയമപാലകരും, സന്നദ്ധ പ്രവർത്തകരും സദാ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും MLA പറഞ്ഞു. അതോടൊപ്പം തന്നെ മുഴുവൻ ജനങ്ങളും പരമാവധി വീടുകളിൽ തന്നെ ഇരുന്ന് ഈ മഹാമാരിയെ ചെറുക്കുവാൻ സഹകരിക്കണമെന്നും, ഒരു തരതരത്തിലും ഒഴിവാക്കാൻ പറ്റാത്ത അത്യാവശ്യ സാഹചര്യത്തിലല്ലാതെ ആരും പുറത്തിറങ്ങരുതെന്നും, കോറൻ റയിനിൽ ഉള്ളവർ നിരീക്ഷണ കാലാവധി കഴിയും വരെ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും MLA അഭ്യർത്ഥിച്ചു.