കോതമംഗലം : കെ.എസ്.ആർ.ടി.സിയുടെ സുൽത്താൻ ബത്തേരി – കുമളി നൈറ്റ് റൈഡർ ബസ് സർവീസ് ഇന്ന് മുതൽ (18/11/2020) ആരംഭിക്കുന്നു. ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ സർവീസ് കോവിഡ് -19 മഹാമാരിയെത്തുടർന്ന് താൽക്കാലികമായി നിർത്തലാക്കുകയായിരുന്നു. യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നൈറ്റ് റൈഡർ സർവീസ് ആരംഭിക്കുന്നത്.
ബത്തേരിയിൽ നിന്ന് രാത്രി എട്ടുമണിക്ക് സർവീസ് ആരംഭിക്കുകയും വെളുപ്പിന് 2.00-2.30 AM ഇടക്ക് കോതമംഗലത്തു എത്തിച്ചേരുകയും തുടർന്ന് വെളുപ്പിന് 5.30 AM ഓടുകൂടി കുമളിയിൽ യാത്ര അവസാനിക്കുകയും ചെയ്യുന്നു.
കുമളിയിൽ നിന്നും അന്ന് രാത്രി 7.30PM ന് പുറപ്പെടുകയും , ഏകദെശം 10.30PM ഓടുകൂടി കോതമംഗലത്തുകൂടി കടന്ന് പോകുകയും വെളുപ്പിന് അഞ്ച് മണിക്ക് സുൽത്താൻ ബത്തേരിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് കോതമംഗലം കെ.എസ്.ആർ.ടി.സി ഓഫീസുമായി ബന്ധപ്പെടുക.