കോതമംഗലം : എല്ലാ വിഷയത്തിനും എ പ്ലസ് നേടി മിന്നും വിജയം കരസ്ഥമാക്കിയ ആൽബി തനിക്ക് ഓൺലൈൻ പഠനത്തിന് അവസരം ഒരുക്കി തന്ന ഡോ. ബാബു പോൾ നെ കാണുവാനെത്തി. ലോക്ക് ഡൗൺ സമയത്ത് അയൽവാസികളായ എസ്എസ്എൽസി, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് തന്റെ വീട്ടിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കി നൽകിയിരുന്നു മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ഊന്നുകൽ മാറാച്ചേരി പുത്തേത്ത് ഡോ. ബാബു പോൾ. അതിൽ ഓൺലൈൻ സൗകര്യം പ്രയോജന പെടുത്തിയ എസ്എസ്എൽസി വിദ്യാർത്ഥിയായിരുന്ന ആൽബി.
പി അനിൽ ആണ് തനിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയാ സന്തോഷം പങ്കിടുവാൻ ബാബുവിന്റെ ഊന്നുകല്ലിലെ വീട്ടിൽ എത്തിയത്. ആൽബിന്റെ തിളക്കമാർന്ന വിജയത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ബാബു പറഞ്ഞു. മധുരം പങ്കുവെച്ചാണ് ഇവർ ഈ സന്തോഷം പങ്കിട്ടത്. ഓൺലൈൻ ക്ലാസ് വീട്ടിലിരുന്നു ടി. വി യിൽ കാണുന്നതിന് സൗകര്യം ഒരുക്കിയത് ബാബുവിന്റെ മകൻ ജെറിൻ പോൾ ബാബുവും, ബാബുവിന്റെ ഭാര്യ സീനയും ആയിരുന്നു. എല്ലാവിധ ആശംസകളും അർപ്പിച്ച്, ഇനിയും ഒത്തിരി ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥനയും നേർന്നുകൊണ്ടാണ് ഈ കുടുംബം ആൽബിനെ യാത്രയാക്കിയത്.