കോതമംഗലം: ഇടമലയാർ – പാട്ടുപാറ എസ്എൻഡിപി ശാഖയുടെ നേതൃത്യത്തിൽ പoനോ പകരണ വിതരണവും പഠനക്ലാസ്സും നടത്തി. ശാഖാ ഹാളിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻ്റ് എം എൻ സാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എ.സോമൻ പഠനോപകരണ വിിതരണം ഉദ്ഘാടനം ചെയ്തു.ശാഖയുടെ കീഴിലുള്ള മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.യോഗത്തിൽ യോഗം ബോർഡ് അംഗം സജീവ് പാറയ്ക്കൽ, വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ഇൻചാർജ് സതി ഉത്തമൻ ,ശാഖാ സെക്രട്ടറി എൻ.കെ.ദിവാകരൻ, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ്റ് ഇ.സി റിസ്സോ, വനിതാ സംംഘം പ്രസിഡൻ്റ് മിനി സത്യയൻ, സെക്രട്ടറി ആശ റിസ്സോ, കുമാരി സംഘം പ്രസിഡൻ്റ് അഞ്ജന സി ലാലു, സെക്രട്ടറിമിത്ര മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
