കൊച്ചി: ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമൻ ചെറിയപള്ളി ജനലക്ഷങ്ങളുടെ അഭയ കേന്ദ്രമായിമാറിയെന്ന് വൈപ്പിന് എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ.
കോതമംഗലം ചെറിയ പള്ളിയിൽ കബർ അടങ്ങിയിരിക്കുന്ന വിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ 339- മത് ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് എറണാകുളം, എളംകുളം സുനോറോ യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ നിന്നും ബാവയുടെ കബറിങ്കലേക്ക് നടത്തിയ പരിശുദ്ധ ബാവയുടെ ഛായയചിത്ര ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ.
സെപ്റ്റംബർ 25 ന് കൊടിയേറി ഒക്ടോബർ 5 ന് സമാപിക്കുന്ന സർവ്വ മത തീർഥാടന പെരുന്നാൾ ദിവസങ്ങളിൽ ലക്ഷകണക്കിന് തീർഥാടകരാണ് എത്തി ചേരുന്നത്.
കോതമംഗലം വികാരി ഫാദർ . ജോസ് പരത്ത് വയലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹ വികാരി ഫാ. ജോസ് തച്ചേത്തുകുടി, മതമൈത്രി ചെയർമാൻ എ ജി ജോർജ് , ചെറിയ പള്ളി ട്രസ്റ്റി ഏലിയാസ് കീരംപ്ലായിൽ,ജോസ് ചുണ്ടേക്കാട്ടു, പി വി കുര്യാക്കോസ്,ഇളകുളം പള്ളി വികാരി സാംസണ് മേലോത്ത്, സഹവികാരി ബേസിൽ എബ്രഹാം, കോൺഗ്രീഷൻ പ്രസിഡന്റ് ക്യാപ്റ്റൻ മനോജ് എം ജേക്കബ്, സെക്രട്ടറിടി പി എ വർഗീസ് എന്നിവർ പ്രസംഗിച്ചു. എറണാകുളം ജിലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം പൂത്തിയാക്കി കോതമംഗലത്ത് എത്തിയ ഛായാചിത്രഘോഷയാത്രയ്ക്ക് കോതമംഗലം പൗരാവലി സമുചിതമായ സ്വീകരണം നൽകി. കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ പൗരാവലിക്കു വേണ്ടി ഛായാചിത്രത്തിൽ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. കോതമംഗലം മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്ത് കുടി, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ഏലിയാസ് കീരംപ്ലായിൽ , സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 339-ാം കോതമംഗലം തീർത്ഥാടനത്തിന് ദീപശിഖാ പ്രയാണം സെപ്തംബർ 17 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പള്ളിവാസലൽ അള്ളാ കോവിലിൽ (മാർ ബസേലിയോസ് നഗർ) ദേവികുളം എം.എൽ.എ എ.രാജ ഫ്ളാഗ് ഓഫ് ചെയ്യും
