കോതമംഗലം: കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം 3 ന് നടത്തുമെന്ന് സിഎസ്എന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ലിന്‍സി പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4ന് സ്‌കൂളില്‍ നടത്തുന്ന ജൂബിലി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.
സിഎസ്എന്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ ടെറസിന്‍ അധ്യക്ഷത വഹിക്കും. സിനിമ താരം രമേഷ് പിഷാരടി മുഖ്യാതിഥിയാകും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ ആന്റണി ജോണ്‍, മാത്യു കുഴല്‍നാടന്‍, ഡിഇഒ ബോബി ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സിജി അഗസ്റ്റിന്‍, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ജിസ്മിന്‍, സിഎസ്എന്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലിസ്മരിയ, പിടിഎ പ്രസിഡന്റ് എല്‍ദോ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിക്കും.























































