കോതമംഗലം: കോതമംഗലം സഹകരണ ബാങ്ക് ഭരണസമതി 583 ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വം കൊടുത്ത സഹകരണ സംരക്ഷണ മുന്നണി എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെ കെ ടോമി , അജി ജോസ് ,എൽദോസ് പോൾ ,അഡ്വ. പോൾ ഡേവിസ് , പൗലോസ് കെ മാത്യു, എം ജി പ്രസാദ് ,എം പി ബഷീർ ,കെ ജി ഷാജി , സജീവ് സണ്ണി ,രമ്യ വിനോദ് ,സൗമ്യ അനീഷ് ,സ്നേഹ ജോർജ് ,അരുൺ സി ഗോവിന്ദ് എന്നിവരാണ് വിജയിച്ചത്.
