കോതമംഗലം : നവീകരിച്ച വെളിയേൽച്ചാൽ സെന്റ് ജോസഫ് ഹൈസ്കൂൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യും സെന്റ് ജോസഫ് ഫുട്ബോൾ മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് എലിച്ചിറയിലും നിർവ്വഹിച്ചു. വെളിയേൽച്ചാൽ സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി റവ ഡോക്ടർ തോമസ് ജെ പറയിടം അധ്യക്ഷത വഹിച്ചു.ആന്റണി ഓലിയപ്പുറം,ഡോക്ടർ ബേബി മാത്യു,ഫാദർ അമൽ കരിന്തോളിൽ എന്നിവരും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ മറ്റു പ്രമുഖരും പങ്കെടുത്തു.
