NEWS
തൊണ്ണൂറ്റി ഒൻപതിന്റെ നിറവിൽ കോതമംഗലത്തിന്റെ സ്വന്തം സാധു.

കോതമംഗലം : എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ ഉണ്ട് കോതമംഗലത്ത്. ദൈവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന, എളിമ മാത്രം കൈമുതലായ ഒരു വയോധികൻ. കോതമംഗലത്തിന്റെ സ്വന്തം സാധു ഇട്ടിയവിര. എളിമയുള്ള ജീവിതം നയിക്കുന്നതുകൊണ്ടാകാം സാധു എന്നാ പേര് അദ്ദേഹത്തിന് ലഭിച്ചത്. 99 വയസ് പിന്നിടുമ്പോഴും നല്ല ഉപദേശങ്ങൾ നൽകി ആയിരങ്ങളെ ദൈവത്തിന്റെ വഴിയിലേക്ക് അടുപ്പിക്കുകയാണ് ഈ ദാസൻ.പതിനായിരക്കണക്കിന് വേദികളിൽ ദൈവത്തിന്റെ ശക്തിയും, സ്നേഹവും എന്താണെന്നു പഠിപ്പിച്ച സാധു ഇട്ടിയവിര എന്നാ മനുഷ്യ സ്‌നേഹി ഇക്കാലമത്രെയും സമൂഹത്തിന് പകർന്നു നൽകിയ പാഠങ്ങൾ വളരെ വലുതാണ്. 99 ന്റെ നിറവിലും ദൈവത്തിന്റെ വീനിത വിധേയനായി കഴിയുകയാണിദ്ദേഹം.
ലോകം കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകയും, അഗതി കളുടെ അമ്മയുമായ മദർ തെരേസക്ക് ശേഷം, മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്സർ അവാർഡ് നേടിയ ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തി കൂടിയാണ് സാധു ഇട്ടിയവിര.അത് തന്നെയാണ് ഈ വ്യകതിത്വത്തെ വേറിട്ടതാക്കുന്നതും.1981 ൽ ആണ് അദ്ദേഹത്തിന് ഈ അവാർഡ് ലഭിക്കുന്നത്. ഏകദേശം 150ഓളം പുസ്തകങ്ങളുടെ രചയിതാവ്. അതിൽ തന്നെ മലയാളവും, ഇംഗ്ലീഷും ഉൾപെടും. നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.1983ൽ അൽബേറിയൻ അന്തർദേശീയ അവാർഡും ലഭിച്ചു. 97ൽ ദർശന അവാർഡും, 98ൽ മങ്കുഴിക്കരി അവാർഡും 2005ൽ ബിഷപ് വയലിൽ അവാർഡും നേടി ശ്രെദ്ധയനായി . ഇന്ത്യയിലും, വിദേശത്തുമായി ദൈവ വചന പ്രഘോഷണത്തിനായി നിരവധി തവണ ചുറ്റി സഞ്ചരിച്ചു. 1960 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യകൃതി ‘പിതാവും പുത്രനും’ മാത്രം 80000 കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. ഇത് പത്തോളം ഇന്‍ഡ്യന്‍ – വിദേശ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം നടത്തിയെന്നതും ശ്രദ്ധ യര്‍ഹിക്കുന്നു.
സമാഹരിക്കപ്പെടാത്തതായി അദ്ദേഹത്തിന്റെ 7000ൽ പരം ലേഖനങ്ങളെങ്കിലും ഇനിയുമുണ്ടാകും. കോട്ടയം ജില്ലയിലെ പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും 5 മത്തെ മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം. സാധുവിന്റെ കുടുംബജീവിതം തുടങ്ങിയത് 1978 ല്‍ തന്റെ 56-ാം വയസിലാണ്. തിരുവല്ല മണലേല്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകള്‍ ലാലിയാണ് ഭാര്യ. ഏക മകന്‍ ജിജോ ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. ജിജോയുടെ ഭാര്യ ജെയ്‌സി, ചെറുമകള്‍ എമ്മ, ഇവരെ കൂടാതെ തന്റെ വളര്‍ത്തുമൃഗങ്ങളും 10 ഏക്കര്‍ ജൈവ കൃഷിയിടവും എല്ലാംകൂടി ചേർന്നതാണ് സാധുവിന്റെ കോതമംഗലം ഇരമല്ലൂരിലെ കുടുംബ മെന്ന സ്വർഗം . 99 ന്റെ നിറവിലും പ്രാർത്ഥനയും, എഴുത്തുമായി തന്റെ ലാളിത്യം നിറഞ്ഞ ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് എളിമയുടെയും, നന്മയുടെയും ഈ സാരോപദേശകൻ.
NEWS
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ എസ്സിപിഒ മുരിങ്ങോത്തില്‍ ജോബി ദാസ്(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാക്കാട് നാന്തോട് ശക്തിപുരം ഭാഗത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചയ്ക്ക് 2ഓടെ ജോബി ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ജോബി ദാസിന്റെതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. ഭാര്യ: അശ്വതി. മക്കള്‍:അദ്വൈധ്, അശ്വിത്.
CRIME
നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
NEWS
എം. എ. കോളേജിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ ബയോസയൻസ് വിഭാഗത്തിലേക്ക് ലാബ് അസിസ്റ്റന്റ്മാരുടെ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുടെ കാര്യാലയത്തിൽ ഹാജരാകണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS11 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു