Connect with us

Hi, what are you looking for?

NEWS

കോതമംഗലം രൂപത വൈദികനായ ഫാ. തോമസ് മുണ്ടയ്ക്കൽ അന്തരിച്ചു.

കോതമംഗലം: കോതമംഗലം രൂപത വൈദികനായ ഫാ. തോമസ് മുണ്ടയ്ക്കൽ (82) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ ( 7/10 വെള്ളിയാഴ്ച) കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഇന്ന് (6/10 വ്യാഴാഴ്ച) വൈകിട്ട് 4.30 ന് കോതമംഗലത്ത് മുണ്ടക്കൽതരകൻ കുടുംബയോഗ മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 5 മുതൽ സഹോദരി പുത്രൻ സണ്ണി കളമ്പാടന്റെ കോതമംഗലത്തുള്ള വസതിയിൽ പൊതു ദർശനത്തിന് വയ്ക്കുന്നതാണ്. സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം നാളെ (7/10 വെള്ളി) രാവിലെ10.30 ന് സണ്ണിയുടെ ഭവനത്തിൽ ആരംഭിക്കുന്നതാണ്. 11 മുതൽ 2 വരെ സെൻ്റ് ജോർജ് കത്തീഡ്രലിൽ പൊതുദർശനത്തിന് ശേഷം സംസ്കാര ശുശ്രൂഷയുടെ അവസാനഭാഗം ഉച്ചകഴിഞ്ഞ് 2 ന് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടത്തും.

1940 മെയ്‌ 9 ന് മുണ്ടയ്ക്കൽ ദേവസി ഇട്ടിയവര- റോസ ദമ്പതികളുടെ മകനായി ജനിച്ചു. 1967 മാർച്ച് 10 ന് അഭിവന്ദ്യ മാർ മാത്യു പോത്തനാമുഴി പിതാവിന്റെ കൈവയ്പ്പു ശുശ്രൂഷ വഴി തിരുപ്പട്ടം സ്വീകരിച്ചു. , രാജാക്കാട്, മുതലക്കോടം പള്ളികളുടെ അസ്തേന്തിയായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ച അച്ചൻ മരിയാപുരം, പുറപ്പുഴ, ഉപ്പ്തോട്, കോട്ടപ്പടി, കുത്തുങ്കൽ, ഇഞ്ചൂർ പള്ളികളിൽ വികാരിയായും മുതലക്കോടം അക്വിനാസ് കോളേജിലെ പ്രിൻസിപ്പാളായും ജർമനിയിലെ ഔസ്ബുർഗ് രൂപതയിലും ശുശ്രൂഷ ചെയ്തു.കോതമംഗലം രൂപതയിലും ജർമ്മനിയിലെ ഔസ്ബുർഗ് രൂപതയിലും ദീർഘകാലം സേവനം ചെയ്ത ശേഷം സജീവ ശുശ്രൂഷയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. അന്നക്കുട്ടി കളമ്പാടൻ,ജോസഫ് മുണ്ടക്കൽ,പരേതരായ റോസ കുട്ടി പീച്ചാട്ട്, ദേവസി കുട്ടി മുണ്ടക്കൽ , മേരി പേടിക്കാട്ട് കുന്നേൽ, ജേക്കബ് മുണ്ടക്കൽ, കൊച്ചുത്രേസ്യ കല്ലട എന്നിവർ സഹോദരങ്ങളാണ്.

You May Also Like

NEWS

  കോതമംഗലം : പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റര്‍വ്യൂവിലുണ്ടായ പരാജയവും അതിലൂടെ ഉണ്ടായ വാശിയുമാണ് റസൂല്‍ പൂക്കുട്ടി എന്ന ഓസ്‌കാര്‍ അവാര്‍ഡ് ജേതാവിനെ സൃഷ്ടിച്ചതെന്ന് പത്മശ്രി റസൂൽ പൂക്കുട്ടി.1953 ഒക്ടോബർ 21...

CRIME

പെരുമ്പാവൂർ: പണിയെടുത്തതിന്‍റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിൻ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

CRIME

പെരുമ്പാവൂര്‍: സ്‌കൂട്ടറിന്റെ സീറ്റിനിടയിലുള്ള ബോക്‌സില്‍ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥര്‍ സ്വദേശി മൊബിന്‍ ആലം (23) പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ പാത്തിപാലത്ത് ന്യൂ ഭാരത്...

NEWS

കോതമംഗലം: ജണ്ടയ്ക്ക് വെളിയിലുള്ള കൈവശ ഭൂമിക്ക് പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വേഗത്തിലാക്കുന്നത്തിന്റെ ഭാഗമായി പട്ടയ അപേക്ഷകൾ സ്വീകരിക്കുന്നതിനായി വടാട്ടുപാറയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഇ ടമലയാർ സഹകരണ ബാങ്കിന്റെ പൊയ്കയിലുള്ള...