കോതമംഗലം : കോഴിപ്പിള്ളി പുഴയുടെ താഴെ വാരപ്പെട്ടി പഞ്ചായത്ത് വാർഡ് ഒന്നിലെ പരത്തരക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും അപകടത്തിൽപ്പെട്ടു. പരത്തരക്കടവ് ആര്യാപ്പിളളിൽ അബിയുടെ ഭാര്യ ജോമി (36), മകൾ 10 ക്ലാസ് വിദ്യാർത്ഥിനി മരിയ അബി(15) എന്നിവരാണ് കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്. കോതമംഗലം അഗ്നി രക്ഷാ സേന എത്തി അപകടത്തിൽപ്പെട്ടവരെ മുങ്ങിയെടുത്ത് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചു. അമ്മയെ ബസേലിയോസ് ആശുപത്രിയിലും മകളെ സെന്റ്. ജോസഫ്സ് ധർമ്മഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മകൾ മരണപ്പെട്ടു. അമ്മയുടെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
