Connect with us

Hi, what are you looking for?

CRIME

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കലാശിച്ചത് കത്തികുത്തിൽ; ഒരാൾ കൊല്ലപ്പെട്ടു, പ്രതി പോലീസ് പിടിയിൽ.

കോതമംഗലം : യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40) നെ കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തു. പ്രിൻസ് പി. ജോർജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന വിവരം. രാത്രി വഴിയിൽ സംസാരിച്ചു നിൽക്കുകയായിരുന്ന പ്രിൻസുമായി അതുവഴി വന്ന ദിലീപ് വാക്കേറ്റത്തിലേർപ്പെടുകയും പ്രിൻസിനെ കുത്തി വീഴ്ത്തുകയുമായിരുന്നു.

കുത്തേറ്റ് റോഡിൽ വീണ പ്രിൻസിനെ ദിലീപും , ദീലിപിന്‍റെ സഹോദരനും കൂടിയാണ് കോതമംഗലത്തുളള ആശുപത്രിയിൽ എത്തിച്ചത്. ഇവർ തമ്മിൽ ഇതിനു മുമ്പും വാക്കേറ്റമുണ്ടായിട്ടുണ്ട്. ഇൻസ്പെക്ടർ ബി. അനിൽ, എസ്.എ മാരായ പി.ഡി. അനൂപ് മോൻ ,ഷാജു കുര്യാക്കോസ്, എ.എസ്.ഐ മാരായ രഘുനാഥ്, സാബു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.

You May Also Like

CHUTTUVATTOM

കോതമംഗലം: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ, രണ്ടു കൂട്ടാളികളെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സ്വദേശികളായ എടക്കാട് ഉസ്സൈന്‍മുക്ക് ബീവീസ് വീട്ടില്‍...

CHUTTUVATTOM

കോതമംഗലം : പാലമറ്റം – ആവോലിച്ചാൽ റോഡിൽ സ്വകാര്യവ്യക്തികൾ തീറ്റാൻ വിടുന്ന കന്നുകാലികൾ അപകടക്കെണിയാകുന്നു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്കും കാൽനടക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ്. ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്. പാലമറ്റം...

CHUTTUVATTOM

കോതമംഗലം: തങ്കളം ബൈപ്പാസ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ച് രണ്ട് മാസം പിന്നിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ നടപടിയുണ്ടായത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ ഫെസ്റ്റിവലിന്റെ ഭാഗമായി തട്ടേക്കാട് മിനി സ്വിറ്റ്സർലാൻ്റിൽ സംഘടിപ്പിച്ച ഷൂട്ട് ദ റെയിൻ പെനാൽറ്റി ഷൂട്ട് മത്സരത്തിൽ ഉരുളൻതണ്ണി ഫ്രണ്ട്സ് ക്ലബ്ബിന് കിരീടം.മഴയും കായിക ആവേശവും ഇഴചേർന്ന മത്സരത്തിൽ 16...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ...

CHUTTUVATTOM

ഊന്നുകല്‍: പുരയിടത്തില്‍ (പടിഞ്ഞാറേടത്ത്) തോമസ് മാത്യു (തൊമ്മച്ചന്‍-77) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളിയില്‍. ഭാര്യ: സെലിന്‍ തോമസ് പൂവത്തോട് കട്ടയ്ക്കല്‍ കുടുംബാഗം. മക്കള്‍: സി. നിഖില...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. സയന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ജെ. ജാസി ഉദ്ഘാടനം ചെയ്തു. സയന്‍സ് ഫോറം ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ. മീഗിള്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ...

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

error: Content is protected !!