കോതമംഗലം : പുതുപ്പാടി സ്കൂളിന്റെ ചില്ലറക്കാര്യം. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വന്നു പോകുന്ന എല്ലാ സ്വകാര്യ, KSRTC ബസ് ജീവനക്കാർക്കും കോവിഡ് പ്രതിരോധ കിറ്റ് നൽകി മാതൃകയായി പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയ്യർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് വോളന്റീയർമാർ. ചില്ലറക്കാര്യം എന്ന് പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടി വഴി 450 ലധികം ബസ് ജീവനക്കാർക്ക് സാനിറ്റൈസർ , ഹാൻഡ് വാഷ് , മസ്‌കുകൾ, പേപ്പർ പേന എന്നിവ ക്രിസ്തുമസ്സ് സമ്മാനമായി വിതരണം ചെയ്തു. കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ പിടിച്ചുലച്ച ബസ് ജീവനക്കരെ കരുതുന്നു ഒരു പരിപാടിക്ക് ആണ് കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബുധനാഴ്ച വേദിയായത്.
കോതമംഗലം ട്രാഫിക് SI ശ്രീ ബേബി പോൾ കിറ്റിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി ഇടാട്ടിൽ, സെക്രട്ടറി സിബി നവാസ് , ട്രഷറർ PHM ബഷീർ, പ്രോഗ്രാം ഓഫീസർ ഷെറിൽ ജേക്കബ്, ക്ലസ്റ്റർ കൺവീനർ റെജി കെ, വോളന്റീയർമാർ, ബസ് ജീവനക്കാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. സ്‌കൂൾ കവലകളിൽകൂടി ഓടുന്ന ബസ്സുകൾക്ക് ഒരു തവണ കൂടി സാനിറ്റൈസർ നിറച്ചു നൽകുമെന്ന് പ്രോഗ്രാം ഓഫീസർ ഷെറിൽ ജേക്കബ് അറിയിച്ചു.