കോതമംഗലം : തെരുവ് നായ ശല്യം കാരണം കാൽനടയാത്രക്കാർക്കും ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന വർക്കു മടക്കം ഭീതിയോടെ മാത്രം സഞ്ചരിക്കാൻ കഴിയുന്ന സ്ഥിതിയാണ് നഗരത്തിലുള്ളത്. പ്രഭാത നടത്തത്തിനു ഇറങ്ങുന്നവരുടെ പിന്നാലെ തെരുവുനായ കൂട്ടമായിയെത്തുന്നതും പതിവാണ്. റോഡരുകിൽ ഉപേക്ഷിച്ചു പോകുന്ന മാലിന്യങ്ങൾക്കു വേണ്ടി തെരുവുനായയെത്തുന്നതും സ്ഥിരം കാഴ്ചയാണ്. പുലർച്ചെക്കും സന്ധ്യക്കുമാണ് തെരുവുനായകൾ കൂട്ടമായെത്തുന്നത്. കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ തെരുവുനായ ശല്യം രൂക്ഷമാണ്. വിദ്യാർഥികളടക്കം ആയിരക്കണക്കിന് യാത്രക്കാർ വന്ന് പോകുന്ന തിരക്കേറിയ പോലീസ് എയ്ഡ് പോസ്റ്റിന് ചേർന്ന് സുഖ ശയനം നടത്തുന്ന തെരുവ് നായകൾ പതിവ് കാഴ്ചയാണ്.
ബസ് സ്റ്റാന്റിൽ നിന്നും റവന്യൂടവറിലേക്കുള്ള വഴിയിലും നായ ശല്യമുണ്ട്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന വഴിയിലാണ് തെരുവുനായ തമ്പടിച്ചിരിക്കുന്നത്. തങ്കളം ബസ് സ്റ്റാന്റിലും ലോറി സ്റ്റാന്റിലും ബൈപാസിലും അടക്കം തെരുവുനായകൾ അലഞ്ഞു തിരിയുകയാണ്. തെരുവുനായ ശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് റ്റി എ റിയാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി കെ രാജേഷ്, മണ്ഡലം സെക്രട്ടറി എൻ യു നാസർ, ഷെഫിൻ മുഹമ്മദ്, നിതിൻ കുര്യൻ, സൈറോ ശിവറാം , റെജീഷ് വടാട്ടു പാറ എന്നിവർ പങ്കെടുത്തു.
പടം: കോതമംഗലം തങ്കളം ലോറി സ്റ്റാന്റിൽ തെരുവുനായകൾ തംബടിച്ചിരിക്കുന്നു, കോതമംഗലം മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ തെരുവുനായകൾ ഉച്ച മയത്തിൽ.
