കോതമംഗലം : ലീഗൽ സർവീസസ് കമ്മിറ്റിയും കോതമംഗലം മെൻ്റർ അക്കാദമിയും
പ്രസ് ക്ലബിൻ്റെ സഹകരണത്തോടെ ലഹരി മയക്കുമരുന്ന് വിമുക്ത കോതമംഗലം പദ്ധതിക്ക് തുടക്കമായി. കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ പ്രസ് ക്ലബ്ബ് കാർഡിന്റെ പ്രകാശനവും നടന്നു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ഉദ്യോഗസ്ഥൻമാരാ സി ഐ വി. എസ്. ബിബിൻ, എസ് ഐ മാഹിൻ സലീം, എ എസ് ഐ മാരായെ കെ.എം.സലീം, പി എം .മുഹമ്മദ്, ഫയർ ഓഫീസർ അനിൽ കുമാർ എന്നിവർക്കുള്ള അനുമോദനവും നടന്നു.
കോതമംഗലം മജിസ്ട്രേറ്റ് എം ഷാബീർ ഇബ്രാഹിം ഉത്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡൻറ് സോണി നെല്ലിയാനി അധ്യക്ഷത വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ, കോതമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇബ്രാഹിം കുട്ടി റ്റി എം., മെന്റർ അക്കാഡമി ഡയറക്ടർ മാരായ ഷിബു പള്ളത്ത്, ആശ ലില്ലി തോമസ്, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട് , കോതമംഗലം അസി.ഡയറക്ടർ വി.പി.സിന്ധു , താലൂക്ക് സപ്ലൈ ഓഫീസർ റ്റി .കെ .മുരളി തുടങ്ങിയവർ സംസാരിച്ചു.
മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽ വിമുക്തി ഡി-അഡിക്ഷൻ സെന്റർലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് മയക്കുമരുന്ന് പാതാർത്ഥങ്ങളുടെ ദൂഷ്യ വശങ്ങളെ കുറിച്ച്
ബോധവൽക്കരണ ക്ലാസ് നയിച്ചു.