കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ സർക്കാർ ക്വാറൻ്റയ്ൻ സെൻ്ററിൽ വിദേശത്ത് നിന്നെത്തിയ ആദ്യസംഘം ക്വാറൻ്റയ്ന് എത്തിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി ബസോലിയോസ് ദന്തൽ കോളേജിലെ ക്വാറൻ്റയ്ൻ സെൻ്ററിൽ 36 പേരാണ് എത്തിയിട്ടുള്ളത്. അർമേനിയയിൽ നിന്നുള്ള 13 പേരും ഒമാനിൽ നിന്നുള്ള 23 അടങ്ങുന്ന 36 പേരാണ് എത്തിയിട്ടുള്ളത്. ഇവിടെ കർണ്ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ 26 പേരുമടക്കം 62 പേർ ഇപ്പോൾ ഈ കേന്ദ്രത്തിൽ നിരീക്ഷണത്തിലുണ്ട്.
ചേലാട് സെൻ്റ് ഗ്രിഗോറിയസ് ദന്തൽ കോളേജിലെ ക്വാറൻ്റയ്ൻ കേന്ദ്രത്തിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേരും നിരീക്ഷണത്തിലുണ്ട്.ഇത്തരത്തിൽ 75 പേരാണ് നിലവിൽ കോതമംഗലം മണ്ഡലത്തിലെ സർക്കാർ ക്വാറന്റയ്ൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആൻ്റണി ജോൺ എംഎൽഎ അഭ്യർത്ഥിച്ചു.
കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ക്കും വ്യത്യസ്തവും വിനോദകരവും വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും.. Please Join Our whatsapp group… https://chat.whatsapp.com/FDlLZKrtHnN6XvDV7Nngi7