കോതമംഗലം : ഹരിജൻ യുവാവിനെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ച കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിനെതിരെ പൊലീസ് കേസെടുത്തു. പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡ് അംഗവും ,ഐഎൻടിയുസി പിണ്ടിമന മണ്ഡലം പ്രസിഡൻ്റുമായ കൊച്ചുപറമ്പിൽ വിൽസൺ കെ ജോണിനെതിരെയാണ് കോതമംഗലം പൊലീസ് എസിഎസ് ടി വകുപ്പ് പ്രകാരം കേസെടുത്തത് . മൂന്നാം വാർഡിൽ തെരുവ് വിളക്കിൽ ബൾബ് ഇടണമെന്നാവശ്യവുമായെത്തിയ പിണ്ടിമന നാടോടി പാലം ഇടക്കാട്ട് കെ എ അജിത്തിനെയാണ് ചേലാട് കവലയിൽ പരസ്യമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി പരാതി ഉയർന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിൻ്റെ അന്വേഷണത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
