കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക് യാത്രക്കാരായ രണ്ട് പേർ റോഡിൽ കിടന്നിരുന്നു. പരിക്കേറ്റ് കിടന്നിരുന്ന ബൈക്ക് യാത്രക്കാരെയാണ്
പടിക്കാമറ്റം സ്റ്റാർ എന്നീ സർവീസ് ബസുകളിലെ ജീവനക്കാരായ ജിതിൻ ജോസഫ്, ഷിബു നാരായണൻ, ബിബിൻ ബെന്നി, ജിസ് മോൻ ഷാജി എന്നിവർ ചേർന്ന് കോതമംഗലം നഗരത്തിലെ ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചത്. ഈ കാരുണ്യ പ്രവർത്തനം നടത്തിയ ജീവനക്കാർക്കാണ് കോതമംഗലം പോലീസിൻ്റെയും ട്രാഫിക്ക് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ആദരവ് നൽകിയത്.
കോതമംഗലം പോലീസ് സ്റ്റേഷൻ ഹാളിൽ നടന്ന അനുമോദന യോഗം സി ഐ പി.ടി ബിജോയ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബസ് ജീവനക്കാരെ പൊന്നാടയും ഉപഹാരങ്ങളും നൽകി ആദരിച്ചു. കോതമംഗലം ട്രാഫിക്ക് എസ് ഐ സി.പി ബഷീർ അധ്യക്ഷത വഹിച്ചു. എസ് ഐ ദേവസി കെ ആർ, എ എസ് ഐ ഹാജിറ എ ബി , ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഷിബു മർക്കോസ്, നവാസ്, ജോജി, യഹുക്കൂബ് , ഷെബീർ, പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു
തുടങ്ങിയവർ സംസാരിച്ചു.



























































