Connect with us

Hi, what are you looking for?

NEWS

സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനെ ബലിയാടക്കിയ നടപടിക്ക് എതിരെ നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ.

കോതമംഗലം : മുഖം നോക്കാതെ നടപടിയെടുത്തതിന്റെ പേരിൽ കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടറിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചും, ഭരണവർഗ്ഗങ്ങൾക്ക് അടിമപെടാതെ സത്യസന്ധമായ നിലപാടെടുത്ത സി ഐ ബേസിൽ തോമസിന് അഭിനന്ദനങ്ങൾ അറിയിച്ചും പൗരാവലിയുടെ പേരിൽ കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡകൾ സ്ഥാപിച്ചു.

കർത്തവ്യ നിർവ്വഹണത്തിൽ ഏർപ്പിട്ടിരുന്ന പിണ്ടിമന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ കയറി മർദ്ദിക്കുകയും അദേഹത്തിന്റെ മൂക്കിന്റെ പാലത്തിന് പരിക്കേല്പിക്കുകയും ചെയ്ത സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സഹിതമുള്ള പ്രതികളെ സംഭവ സ്ഥലത്ത് നിന്നും സി ഐ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികളെ റിമാൻഡ് ചെയ്ത് മുവാറ്റുപുഴ ജയിലിലടക്കുകയുമായിരുന്നു.

പ്രതികളെ കസ്റ്റടിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഉടൻ സിപിഎം ജില്ലാ സംസ്ഥാന നേതാക്കൾ സ്റ്റേഷനിലെത്തി പ്രതികളെ വിട്ട് നൽകണമെന്നും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയകാണമെന്നും ആവശ്യപ്പെട്ട് ഭരണ തലത്തിൽ സി ഐ ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ താൻ സത്യസന്ധമായ നിലപാടേ ഇക്കാര്യത്തിൽ എടുക്കൂ എടുക്കൂ എന്നും പ്രതികളെ വിട്ടായിക്കില്ലെന്നും സി ഐ ഉറച്ച നിലപാടെടുത്തു. സി ഐ ക്ക് എതിരെ സിപിഎം ന്റെ നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിക്കുകയും പൊതുയോഗത്തിൽ സി ഐ ക്ക് എതിരെ അസഭ്യവർഷം ചൊരിയുകയും ചെയ്തിരുന്നു.

സിപിഎം ലോക്കൽ സെക്രട്ടറിയും, ഏരിയ കമ്മിറ്റി നേതാവും സഹിതമുള്ളവർക്കെതിരെ നട്ടെല്ല് വളയ്ക്കാതെ നിലപാടെടുത്ത സി ഐ യെ തൃശ്ശൂർ റൂറലിലേക്കാണ് സ്ഥലം മാറ്റിയത്.
ഇത്തരം പ്രവർത്തികൾ പോലീസിന്റെയും സ്തുത്യർഹമായ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും മനോവീര്യം തർക്കുമെന്നും, ഭരണ വർഗ്ഗത്തിന്റെ ഒത്താശക്ക് കൂട്ട് നിൽക്കാത്തതിന്റെ പേരിൽ സി ഐ യെ സ്ഥലം മാറ്റിയതിൽ വലിയ പ്രതിഷേധമാണ് നാട്ടിൽ ഉയർന്നിട്ടുള്ളത്.
ഭരണവർഗ്ഗത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചും, സി ഐ ക്ക് അഭിനന്ദനങ്ങൾ അറിയിച്ചും നിരവധി ഫ്ലക്സ് ബോർഡുകളാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പൗരാവലിയുടെ പേരിൽ ഉയർന്നിട്ടുള്ളത്.

You May Also Like

NEWS

കോതമംഗലം:ഇലക്ഷൻ ദിനത്തിൽ വിവാഹിതരായ നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി.തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തി വോട്ട് ചെയ്തത് . നെല്ലിക്കുഴി...

NEWS

കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ വരുന്ന കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ പോളിഗ് സമാധാനപരമായിരുന്നു. വടാട്ടുപാറ ,പുതുപ്പാടി, മാമലകണ്ടം എന്നിവിടങ്ങളിൽ കുറഞ്ഞ സമയം വോട്ടിഗ്  യന്ത്രം ചെറിയ തകാരാർ കാണിച്ച് ഒഴിച്ചാൽ സാങ്കേതിക...

NEWS

കോതമംഗലം: വോട്ട് രേഖപ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസും ഇടുക്കിയില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ്...

NEWS

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ...