കോതമംഗലം: അനധികൃത മണ്ണ് കടത്ത് പിടികൂടി. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാമല്ലൂര്‍, കുടമുണ്ട എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് അനധികൃതമായി മണ്ണ് ഖനനം ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണ്ണ് കടത്തിക്കൊണ്ടു പോകുന്നതിനായി ഉപയോഗിച്ച രണ്ട് ജെസിബിയും, മൂന്ന് ടിപ്പറുകളും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചുവരുന്നു. എസ് ഐ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ അജി, പി.വി.സജി, എ.എസ്. ഐ ജോളി, എസ്. സി. പി.ഒ സുബാഷ്, സി.പി.ഒ റിജേഷ് എന്നിവരാണ് പരിശോധന നടത്തിയത്.