Connect with us

Hi, what are you looking for?

CRIME

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ

കോതമംഗലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്. മാതിരപ്പിള്ളി മൂലേച്ചാൽ വീട്ടിൽ സച്ചിൻ സിബി (22), ഇരമല്ലൂർ നെല്ലിക്കുഴി കുഴിവേലിപ്പാടത്ത് വീട്ടിൽ രാകേഷ് (21) എന്നിവരാണ് കോതമംഗലം പോലീസിൻറെ പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റുമായാണ് വാഹനം ഓടിച്ചു കൊണ്ടിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം നെല്ലിക്കുഴിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. എസ്.എച്ച്.ഒ അനീഷ് ജോയി, എസ്.ഐമാരായ റജി, മാഹിൻ സലിം, ഷാജി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

CRIME

മൂവാറ്റുപുഴ: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ ബിനോയി(45)യെ കൊലപ്പെടുത്തിയ കേസില്‍ പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയന്‍...

CRIME

പെരുമ്പാവൂര്‍: ബിവറേജ് ഔട്ട്ലെറ്റിലേക്കുള്ള ലോഡ് ഇറക്കുന്നതിനിടെ, കണ്ടന്തറയിലെ സിഐടിയു തൊഴിലാളികളെ അക്രമിസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. സിഐടിയു അംഗങ്ങളായ പാണപറമ്പില്‍ പി.കെ. സുനീര്‍ (36), ചിരയ്ക്കക്കുടി സി.എം. റിയാസ് (35) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയില്‍...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...