Connect with us

Hi, what are you looking for?

EDITORS CHOICE

കുഞ്ഞു തല അച്ഛനുവേണ്ടി പ്രചാരണമാക്കിയ കൊച്ചു മിടുക്കൻ താരമാകുന്നു.

പിണ്ടിമന: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ കേരളത്തിൽ, പ്രത്യേകിച്ചു മലപ്പുറം പോലെ ഫുട്ബോൾ ആരാധകർ ഏറെയുള്ള സ്ഥലങ്ങളിൽ തലയിൽ ഫുട്ബോൾ ചിഹ്നം, പ്രിയ കളിക്കാരുടെ പേരുകൾ എന്നിവ മനോഹരമായി തയ്യാറാക്കി ജനശ്രദ്ധ ആകർഷിക്കാൻ ചിലർ ശ്രമിക്കാറുണ്ട്.ഈ രീതിയിൽ ചിഹ്നങ്ങൾ ഒരുക്കി കൊടുക്കുന്ന ഒരു പാട് ബാർബർ സുഹൃത്തുക്കളും നഗരങ്ങളിലുണ്ട്.

പിണ്ടിമന കാവുംപടിയിൽ, പുലരി ഡെക്കറേഷൻ എന്ന സ്ഥാപനം നടത്തുന്ന റെജി പുലരി, പിണ്ടിമന പഞ്ചായത്തിൽ പത്താം വാർഡിൽ എൻ. ഡി. എ സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ച സമയം, സ്ഥാനാർഥികൾ ഏറെയുള്ളതിനാൽ പ്രചാരണം അതി ശക്തമായി നടക്കുന്ന നേരം, ഈ സമയത്താണ് റെജി പുലരിയുടെ ഭാര്യ സന്ധ്യ ഇളയ മകൻ അരവിന്ദുമായി പിണ്ടിമന മുത്തംകുഴിയിലുള്ള സിജൂസ് ബാർബർ ഷോപ്പിലെത്തിയത്. അമ്മയും, ബാർബർ ഷോപ്പ് ഉടമ സിജുവും തമ്മിലുള്ള ഇലക്ഷൻ വർത്തമാനങ്ങൾ ശ്രദ്ധിച്ചപ്പോൾ , മുടി പറ്റെ മുറിക്കുവാനുള്ള സന്ധ്യയുടെ നിർദ്ദേശം കേട്ടപ്പോൾ കൂടാതെ സിജുവിന്റെ പ്രോത്സാഹനവും ആശയവും കൂടിയായപ്പോൾ തലമുടിയിൽ അച്ഛന്റെ ചിഹ്നമായ താമരയും, പിന്നെ ബിജെപി എന്നും രേഖപെടുത്തുവാൻ അരവിന്ദ് സമ്മതിച്ചു.

സിജുവാകട്ടെ സമയമെടുത്തു ശ്രദ്ധയോടെ, ഒരു മികച്ച കലാസൃഷ്ടി തയാറാക്കുന്നപോലെ അരവിന്ദിന്റെ തലമുടി ട്രിമറും,കത്രികയും ഉപയോഗിച്ച് മനോഹരമായി മുറിച്ച് താമര ചിഹ്നവും, ബിജെപി എന്ന പേരും തലയിൽ തയ്യാറാക്കി കൊടുത്തു. അരവിന്ദിന്റെ തലയിലെ ചിഹ്നത്തിന്റെ ഫോട്ടോയെടുത്തു സിജു,ഫേസ് ബുക്ക്‌, വാട്സ്ആപ്പ് കൂട്ടായ്മയിൽ പോസ്റ്റ് ചെയ്തത്തോടെയാണ് റെജി പുലരി വിവരം അറിഞ്ഞത്. ഒരുപാട് പേർ റെജിയെ വിളിക്കുകയും, അരവിന്ദനെ നേരിട്ട് കണ്ടു അഭിനന്ദിക്കുകയും ചെയ്തു. മുടി വെട്ടി വീട്ടിലെത്തിയതോടെ അരവിന്ദ് കൂട്ടുകാർക്കിടയിലും നാട്ടുകാർക്കിടയിലും താരമാണ്. തലയിലെ താമര കാണുവാനും തൊടുവാനും ആരാധകർയേറെയാണ്.

മകന്റെ ഈ പ്രവർത്തി അഭിമാനമുണ്ടാക്കുന്ന ഒന്നാണെന്നു അച്ഛൻ റെജി പുലരിയും, അമ്മ സന്ധ്യയും,ചേട്ടൻ അനന്ദുവും അഭിപ്രായപെട്ടു. കുടുംബത്തിൽ നിന്നുള്ള പ്രോത്സാഹനവും, പിന്തുണയുമാണ് ഓരോ സ്ഥാനാർഥിക്കും പ്രവർത്തിക്കാൻ ഊർജമേകുന്നത്. കോട്ടപ്പടി സെന്റ്. ജോർജ് സ്കൂളിൽ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് അരവിന്ദ്. പിണ്ടിമന പത്താം വാർഡിൽ താമര ചിഹ്നത്തിൽ മത്സരിക്കുന്ന അച്ഛൻ റെജി പുലരിക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യെണ്ടേയെന്ന് അരവിന്തും പറഞ്ഞു.അരവിന്തി നോടൊപ്പം, വേറിട്ട രീതിയിൽ മുടി മുറിച്ചു കൊടുത്ത സിജൂസ് ബാർബർ ഷോപ്പിലെ സിജുവും പ്രശംസ അർഹിക്കുന്നു. നാട്ടിലെ പല കുട്ടികളും ഇതൊരു ട്രെൻറ്റാക്കി ഇനിയും തലയിൽ പലതും രചിക്കുന്ന കാലം വിദൂരമല്ല.

You May Also Like

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് കോതമംഗലം വെറ്റിലപ്പാറയില്‍ വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. അപകടത്തില്‍ ഗുരുതരമായ...

NEWS

കോതമംഗലം : മുപ്പത് ലക്ഷത്തിലേറെ എം .എൽ .എ .ഫണ്ട് ചിലവഴിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടം കളിസ്ഥല പുനർ നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന് പരാതി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ...

CHUTTUVATTOM

കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം...

CHUTTUVATTOM

വേട്ടാംപാറ : മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച തെറ്റായ സത്യവാങ്മൂലത്തിന് എതിരെ കളക്ട്രേറ്റിൽ വകുപ്പിന്റെ ജില്ല ഓഫീസിനു മുൻപിൽ വേട്ടാംപാറ പൗരസമിതി പ്രതിഷേധ ധർണ്ണ നടത്തി . വേട്ടാപാറ നോബൽ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...

error: Content is protected !!