Connect with us

Hi, what are you looking for?

NEWS

പാലിയേറ്റിവ് കെയർ വാഹനങ്ങളുടെ താക്കോൽ ദാനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു.

കോതമംഗലം :കിടപ്പുരോഗികൾക്ക് സ്വാന്തനമായി അഡ്വ :ഡീൻ കുര്യാക്കോസ് എംപി യുടെ പ്രാദേശിക വികസന പദ്ധതിയിൽ നിന്നും കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പാലിയേറ്റിവ് കെയർ വാഹനങ്ങളുടെ താക്കോൽ ദാനം കോതമംഗലം ഗാന്ധി സ്ക്വയറിൽ അഡ്വ :ഡീൻ കുര്യാക്കോസ് എം പി ഉത്‌ഘാടനം നിർവഹിച്ചു .
കോതമംഗലം താലൂക്ക് ആശുപത്രി ,കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം ,കീരംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രം ,നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയ ആശുപത്രി പാലിയേറ്റീവ് കെയറിനാണു വാഹനം കൈമാറിയത് .ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കോവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് അനുവദിച്ച ഒന്നര കോടി രൂപയിൽ ചിലവഴിക്കാൻ കഴിയാത്ത ബാക്കി തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത് .ആരോഗ്യ മേഘലയിൽ പൊതു ജനപങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഉത്‌ഘാടനം നിർവഹിച്ചു ഡീൻ കുര്യാക്കോസ് എം .പി പറഞ്ഞു .
ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു അധ്യക്ഷയായി .റ്റി യു കുരുവിള എക്സ് എം എൽ എ ,കെ പി ബാബു ,എ ജി ജോർജ് ,എബി എബ്രഹാം ,ഷമീർ പനക്കൽ ,എം കെ വേണു ,ബെന്നി പോൾ ,ബീന ബെന്നി ,പ്രിൻസ് വര്ക്കി ,ഷൈജന്റ് ചാക്കോ ,പി എ ബാദുഷ ,ഷിബു കുര്യാക്കോസ് ,അനൂപ് ജോർജ്‌ ,അനൂപ് കാസ്സിം ,പി റ്റി ഷിബി തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...