വലേറ്റ : കോതമംഗലം പല്ലാരിമംഗലം സ്വദേശിനി മാള്‍ട്ടയിൽ നിര്യാതനായി. മാറ്റര്‍ ഡി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ബിന്‍സിയ ഷിഹാബാണ് ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ താമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയ ബിന്‍സിയയെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിൻസിയയുടെ ഭൗതീകദേഹം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ മാൾട്ടയിലെ മലയാളികൾക്ക് സുപരിചതയായിരുന്നു ബിന്‍സിയ. ഷിഹാബാണ് ഭർത്താവ് , മക്കൾ ഹന,ഹിസ.
