കോതമംഗലം : വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ 85-വാർഷികവും, രക്ഷാകർത്തൃദിനവും, ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപികമാരായ ലിസി എൻ ഒ,ഷൈനി ജോസ്,അനധ്യാപക നായ ജിജി ജോസഫ് എന്നിവർക്ക് യാത്രയയപ്പും നൽകി.സമ്മേളനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്,വൈസ് പ്രസിഡന്റ് ബീന റോജോ,വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ചു സാബു,കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാദർ ഷാജി മാത്യു മുണ്ടക്കൽ,സ്കൂൾ മാനേജർ റവ. ഡോ. തോമസ് ജെ പറയിടം,ബി പി സി സജീവ് കെ ബി,ഹെഡ്‌മിസ്ട്രസ് സിസ്റ്റർ ഷീബ ജോസഫ്,പി റ്റി എ പ്രസിഡന്റ് ജയകുമാർ സി പി,സ്റ്റാഫ് സെക്രട്ടറി ജർമി ജോസഫ്,എം പി റ്റി എ പ്രസിഡന്റ് ശാന്ത തങ്കച്ചൻ,ട്രസ്റ്റി ജോയി ജോസഫ് ഏലിച്ചിറ എന്നിവർ പങ്കെടുത്തു.സ്റ്റാഫ് പ്രതിനിധി ഷൈജ മാത്യു സ്വാഗതവും സ്കൂൾ ലീഡർ നിസ്സി സാം നന്ദിയും പറഞ്ഞു.
