Connect with us

Hi, what are you looking for?

CRIME

കോതമംഗലം പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ.

കോതമംഗലം : പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റിൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലിസുദ്യോഗസ്ഥരെ മർദിച്ച കുട്ടമംഗലം പിറക്കുന്നം മാറച്ചേരിയിൽ വീട്ടിൽ ജോണി (57) യെ അറസ്റ്റ് ചെയ്തു. ഭാര്യയെ ജോണി ജോലി സ്ഥലത്ത് ചെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഭാര്യ കോതമംഗലം സ്റ്റേഷനിലെത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ സ്‌റ്റേഷനിലേക്ക് വരുത്തി.

സംഭവത്തെക്കുറിച്ച് എസ്.ഐ ചോദിക്കുന്നതിനിടയിൽ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമായുരുന്നു. തടയാനെത്തിയ രണ്ട് പോലീസുദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും, സ്റ്റേഷനിൽ അക്രമം കാണിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

You May Also Like

NEWS

കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CHUTTUVATTOM

കോതമംഗലം: ഇരുമലപ്പടി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാനിപ്ര തെക്കേമോളത്ത് വീട്ടിൽ അബിൻസ് (34), ആട്ടായം വീട്ടിൽ മാഹിൻ (23) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുറുപ്പംപടിയിൽ...

CHUTTUVATTOM

കോതമംഗലം : കോതമംഗലത്ത് നാല് മോഷ്ടാക്കൾ അറസ്റ്റിൽ. പായിപ്ര പാലോപാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (22), പഴയിടത്ത് വീട്ടിൽ അൽത്താഫ് (21), കീരാംപാറ ഊഞ്ഞാപ്പാറ പൂത്തൻ പുരയ്ക്കൽ വീട്ടിൽ ബേസിൽ (27), പുത്തൻപുരയ്ക്കൽ...