കോതമംഗലം : ഓൺലൈൻ തട്ടിപ്പുകൾ തകൃതിയായി നടക്കുകയാണ്.ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗിലു വരെ തട്ടിപ്പാണ്. ഏറ്റവും ഒടുവിൽ തട്ടിപ്പിനിരയായിരിക്കുന്നത് കോതമംഗലത്തെ സർക്കാർ ഉദ്യോഗസ്ഥനാണ്. കോതമംഗലം താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥനായ ക്രിസ്റ്റോ തമ്പിക്ക് ഓൺലൈൻ പർച്ചേസിലൂടെ നഷ്ടമായത് 15000 രൂപയാണ്. ഈ കഴിഞ്ഞ ജൂൺ 14 നാണ് ക്രിസ്റ്റോ 14,999 രൂപ വിലവരുന്ന ഫോക്കസ് റൈറ്റിന്റെ സൗണ്ട് കാർഡ് ആമസോണിൽ ഓർഡർ ചെയിതത്. ജൂൺ 21 ചൊവ്വെഴ്ച കിട്ടിയതാകട്ടെ വിക്സ് ഗുളികയുടെ ഒഴിഞ്ഞ ജാറും. ഏതായാലും കോതമംഗലം പോലീസിലും, ഉപഭോക്തൃ കോടതിയിലും പരാതി കൊടുക്കുവാൻ ഒരുങ്ങുകയാണ് ക്രിസ്റ്റോ.
