Connect with us

Hi, what are you looking for?

CHUTTUVATTOM

ജീവനക്കാരുടെ മേഖലാ കാൽനട ജാഥക്ക് തുടക്കമായി.

കോതമംഗലം :  സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് നൽകുക, കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, വർഗ്ഗീയതയെ ചെറുക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പുന:സ്ഥാപിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക തുടങ്ങീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സും, അധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടേയും നേത്യത്വത്തിൽ 11, 12 തീയതികളിൽ പെരുമ്പാവൂർ മേഖലയിൽ കാൽനട ജാഥകൾ സംഘടിപ്പിക്കുന്നു. ജാഥയുടെ ഉത്ഘാടനം ഓടക്കാലിയിൽ വച്ച് കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി.കെ.സോമൻ ഉത്ഘാടനം ചെയ്തു. സമരസമിതി നേതാവ് പ്രതീഷ് ഗോപി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ AITUC മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ, ജാഥാ കാപ്റ്റൻ മാരായ ടി.എൻ. മിനി, വി.കെ. ജിൻസ്, ജോഷി പോൾ തുടങ്ങീയവർ സംസാരിച്ചു. എം.എ. വേണു സ്വാഗതവും പി. ജാസ്മിൻ നന്ദിയും പറഞ്ഞു.

You May Also Like

error: Content is protected !!