കോതമംഗലം: പുതു തലമുറയിലെ കുഞ്ഞു വിദ്യാർത്ഥികൾക്ക് മികച്ച പഠന സാഹചര്യമൊരുക്കാൻ ക്ലാസ് ചുവരുകളിൽ ചിത്രപ്പണി നടത്തി കോതമംഗലം MA കോളേജിലെ NSS വോളൻ്റീയർമാർ. കോതമംഗലം ടൗൺ UP സ്കൂളിലെ ക്ലാസ്ച്ചുവരുകളാണ് കാർട്ടൂൺ ചിത്രങ്ങൾ കൊണ്ടും, സീനറികൾ കൊണ്ടും മനോഹരമാക്കിയത്. ക്ലാസ് മുറികൾ പെയ്ൻ്റടിച്ച് ചുവർച്ചിത്രങ്ങൾക്ക് രൂപം നൽകാൻ കോതമംഗലം MA കോളേജിലെ പത്തോളം NSS വോളൻ്റിയർമാരുടെ രണ്ടാഴ്ചത്തെ പരിശ്രമം വേണ്ടിവന്നു.
പ്രോഗ്രാം ഓഫീസർമാരായ Dr. ജാനി ചുങ്കത്ത്, Dr അൽഫോൻസ CA, വോളൻ്റിയർ സെക്രട്ടറിമാരായ ആഷിക് മുഹമ്മദ്, ജ്യോതി സാബു എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രരചന നടന്നത്. വരും തലമുറക്ക് നല്ലൊരു പഠനാന്തരീക്ഷം ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് മുറികൾ പെയ്ൻറടിച്ച്ചുവർ ചിത്രങ്ങൾ വരച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.