കോതമംഗലം : മനുഷ്യർ പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് നഴ്സുമാർ എന്ന് പറയുന്നതിൽ തെറ്റില്ല. പക്ഷേ ഈ വെള്ളകുപ്പായത്തിനുള്ളിലെ മാലാഖാമാർക്ക് നൽകുന്ന ആദരങ്ങൾക്ക് ഉപരിയായി അവരുടെ സാമ്പത്തിക പ്രശ്‍നങ്ങൾ മൂലമുള്ള മാനസിക ബുദ്ധിമുട്ടുകൾ നമ്മൾ പരിഗണിക്കാറില്ല. കൊറോണ കാലത്തു അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് താൽക്കാലികമായ പരിഹാരമാർഗ്ഗം തുറന്നിരിക്കുകയാണ് കോതമംഗലത്തെ NFC ഫിനാൻസ് സ്ഥാപനം.
ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. കൊറോണവൈറസിന്റെ പശ്ചാതലത്തിൽ ജനങ്ങളുടെ ജീവന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന നഴ്സുമാർക്ക് വേണ്ടിയുള്ളതാകട്ടെ നമ്മുടെ ഇന്നത്തെ ദിനം. 1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറന്‍സിന്റെ ജനനം. വെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ കാവൽ മാലാഖമാര്‍ക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്‌സ് ദിനം ആചരിക്കുന്നു. പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരുടെ സേവനം ഏറ്റവും ആവശ്യമായ ഒരു സമയത്താണ് നാമെല്ലാവരും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ മുൻനിരയിൽ തന്നെ പൊരുതുകയാണ് ലോകത്തെമ്പാടുമുള്ള നഴ്‌സുമാർ.
നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്‌സുമാർ നൽകുന്ന സംഭാവനകൾ നാം നന്ദിയോടെ ഓർക്കേണ്ട ദിവസമായ ഇന്ന്, വെള്ള വസ്ത്രമണിഞ്ഞ് ആശുപത്രി വരാന്തകളിലടെ ഓരോ ജീവനും ആശ്വാസമായെത്തുന്ന ഭൂമിയിലെ മാലാഖമാരായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി NFC ഫിനാൻസ് അവർക്ക് രണ്ട് മാസത്തേക്ക് 25000 രൂപ വരെ പലിശ രഹിത സ്വർണ്ണ വായ്പ നൽകുന്നു. സർവ്വീസ്സ് ചാർജ്ജോ മറ്റ് ഹിഡൻ ചാർജ്ജുകളോ ഉണ്ടായിരിക്കുന്നതല്ല എന്ന് സ്ഥാപന മേധാവികൾ വ്യക്തമാക്കുന്നു. ഓഫർ പരിമിത കാലത്തേയ്ക്ക് മാത്രം. കൂടുതൽ വിവരണങ്ങൾക്ക് Mob: 8943334344.