Connect with us

Hi, what are you looking for?

NEWS

മുൻ ഇടത് സഹയാത്രികൻ ഷൈൻ കെ കൃഷ്‌ണൻ കോതമംഗലത്തെ എൻ ഡി എ സ്ഥാനാർഥി.

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ബി ഡി ജെ എസ് ലെ ഷൈൻ കെ കൃഷ്ണൻ .ബി ഡി ജെ എസ് ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് . മൂവാറ്റുപുഴ റാക്കാട് സ്വദേശി ഷൈൻ കട്ടക്കകത്ത് കെ എൻ കൃഷ്‌ണന്റെയും മകനാണ് . ഇടത് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതു രംഗത്തേക്ക് വന്ന ഇദ്ദേഹം ഇപ്പോൾ ബി ഡി ജെ എസ് എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു .ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റി അംഗം ,വാളകം വില്ലേജ് സെക്രട്ടറി ,സി പി എം ബ്രാഞ്ച് സെക്രട്ടറി ,എസ് എൻ ഡി പി 726-ആം സാഖാ കമ്മറ്റി അംഗം എന്നീ നിലകളിൽ ചുമതലകൾ വഹിച്ചിട്ടുണ്ട് .

കേരളാ ലൈസൻസ് സർവ്വേ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിലും സേവനം അനുഷ്ഠിച്ചു .സർവ്വേയർമാരുടെ സംയുക്ത സമര സമിതിയുടെ കൺവീനർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട് .ബി ഡി ജെ എസ് ന്റെ രൂപീകരണം മുതൽ ആ പാർട്ടിയിലെ സജ്ജീവ പ്രവർത്തകനാണ് ഈ ബി എ ബിരുദ ധാരി .ശ്രീ നാരായണ ധർമ്മത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ അദ്ദേഹം ധാരാളം യോഗങ്ങളിൽ നിർവ്വഹിച്ചിട്ടുണ്ട് .സഹകാർ ഭാരതിയുമായും ,സേവാ ഭാരതിയുമായും വളരെ അടുത്ത ബന്ധമാണുള്ളത് .സേവന രംഗത്ത് അവരോടൊപ്പം നിരവധി മേഖലകളിൽ പ്രവർത്തനങ്ങൾ ചെയ്തു വന്നിട്ടുണ്ട് .നാല്പത്തിയാറു കാരനായ ഇദ്ദേഹത്തിന്റെ ഭാര്യ ശീതൾ ബാഗുൾ .പ്ലസ് ടൂ വിദ്യാർഥിയായ അക്ഷയ് ഷൈൻ കൃഷ്ണ ഏക മകനാണ് .കോതമംഗലത്തിന്റെ ചരിത്രത്തിൽ സ്ഥാനം നേടാൻ എൻ ഡി എ യിലൂടെ അദ്ദേഹം നിയമ സഭയിലേക്കുള്ള അങ്കത്തിനു ഒരുങ്ങി കഴിഞ്ഞു .

(BJP ഓഫീസിലെത്തിയ കോതമംഗലം എൻ.ഡി.എ. സ്ഥാനാർത്ഥി ഷൈൻ കൃഷ്ണനെ മണ്ഡലം പ്രസിഡൻ്റ് മനോജ് ഇഞ്ചൂർ സ്വീകരിക്കുന്നു.)

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!