Connect with us

Hi, what are you looking for?

NEWS

ദേശീയ വിരവിമുക്ത ദിനാചാരണം ജില്ലാതല ഉദ്ഘാടനം നടന്നു

കോതമംഗലം : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 1-19 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുള്ള ഗുളിക നൽകുന്നതിന്റെ ജില്ലാ ഉദ്ഘാടനം മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ജില്ലയിലെ 6,86,497 കുട്ടികൾക്കാണ് ഗുളിക നൽകുന്നത്.അംഗനവാടികൾ, സ്കൂളുകൾ, സർക്കാർ, എയ്ഡഡ്,അൺ എയ്ഡഡ്,സി ബി എസ് ഇ, ഐ സി എസ് ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ഗുളിക നൽകും.ഇന്ന് ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾ ജനുവരി 24 ന് നടക്കുന്ന സമ്പൂർണ്ണ വിരവിമുക്തി ദിനത്തിൽ ഗുളിക കഴിക്കണം.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ എ നൗഷാദ്,പ്രവീണ ഹരീഷ്,മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എം രജിത സി,ജില്ലാ മാസ്മീഡിയ ഓഫീസർ ശ്രീജസി എം,എം സി എച്ച് ഓഫീസർ സുധ പി,ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസർ ഷബീർ വി എ,ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ പാത്തുമ്മ വി,ഹെൽത്ത് ഇൻസ്‌പെക്ടർ അജേഷ് പി എസ് എന്നിവർ പങ്കെടുത്തു.ജില്ലാ സർവ്വൈലൻസ് ഓഫീസർ ഡോക്ടർ കെ കെ ആശ വിഷയ അവതരണം നടത്തി.കൗൺസിലർ കെ വി തോമസ് സ്വാഗതവും താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്‌ജലി നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...