കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ ജനകീയ ആരോഗ്യ കേന്ദ്രം നാഗഞ്ചേരിയിൽ പ്രവർത്തനം ആരംഭിച്ചു.കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരി ആരോഗ്യ ഉപ കേന്ദ്രത്തെയാണ് ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത് .ജനകീയ ആരോഗ്യ കേന്ദ്ര പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്, പഞ്ചായത്ത് മെമ്പർമ്മാരായ സാറാമ്മ ജോൺ, റംല മുഹമ്മദ്, ജിജി സജീവ്, ബിജി പി ഐസക്, നിധിന്‍ മോഹൻ, അമല്‍ വിശ്വം,സണ്ണി വര്‍ഗീസ്, ഷിജി ചന്ദ്രൻ, സന്തോഷ് അയ്യപ്പന്‍, ഷെമോൾ ബേബി, ശ്രീജ സന്തോഷ്, മെഡിക്കൽ ഓഫീസർ ഡോ ഗിരീഷ് ജി, പി ആർ ഒ സോബിൻ പോൾ ബി, പി എച് എൻ നസീമ കെ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
