കോതമംഗലം: കാരക്കുന്നത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കിഴക്കമ്പലം കരിമുകൾ സ്വദേശി മരണപ്പെട്ടു. സ്കൂട്ടർ യാത്രക്കാരനായ കരിമുകൾ കായിമതുരുത്തിൽ ദാസ് ജോസഫ് (43) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച കരിമുകൾ കഞ്ഞാണപ്പിള്ളി സ്വദേശി ജോളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ സഞ്ചരിച്ച 2 പേർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ കനേഡിയൻ സ്കൂളിനു സമീപം ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.
