Connect with us

Hi, what are you looking for?

NEWS

കോതമംഗലം മൂവാറ്റുപുഴ റൂട്ടിലെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച പണിമുടക്കുന്നു

കോതമംഗലം : നവംബർ 12 ന് BMS എന്ന തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ബസ് വ്യവസായം ഇന്ന് വളരെയധികം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ വണ്ടികളുടെ കടന്നുകയറ്റവും, കൃത്യമായ ഷെഡ്യൂൾ ഇല്ലാത്തതും, കൃത്യമായ സമയ അകലം ഇല്ലാതെ പെർമിറ്റുകൾ അനുവദിക്കുന്നതും, റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗത കുരുക്കുകളും, ഡീസൽ, സ്പെയർ പാർട്സ് വിലയും പ്രൈവറ്റ് ബസ് സംരംഭകരെ ഈ മേഖലയിൽ നിന്നും അകറ്റുന്നു. എന്നിട്ടും ചിലർ സേവനം മാത്രമായി കരുതി സർവിസ് തുടരുന്നു. റോഡുകളുടെ അവസ്ഥ മാറിയാൽ തന്നെ പകുതി ആശ്വാസം ആണ്. റോഡുകളുടെ മോശം അവസ്ഥ മൂലം പല സർവീസും നിർത്തുന്നു.

മുവാറ്റുപുഴ വൺവേ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക , തങ്കളം ബസ് സ്റ്റാൻഡിന്റെ ശോചനീയയാവസ്ഥയും , തങ്കളം മുതൽ വിമലഗിരിപ്പടി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക , ബസ് സ്റ്റാന്റുകളിലെ കംഫോര്ട് സ്റ്റേഷനുകൾ നവീകരിക്കുക , ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ് നിരോധിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കോതമംഗലം മുവാറ്റുപുഴ റൂട്ടിലേയും , മുവാറ്റുപുഴ കാളിയാർ റൂട്ടിലേയും പ്രൈവറ്റ് ബസുകൾ സൂചനാ പണിമുടക്ക് നടത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like