കോതമംഗലം: കടാതി-കാരക്കുന്നം, മാതിരപ്പിള്ളി-കോഴിപ്പിള്ളി ബൈപാസുകള്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കിയതായി ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. 2 ബൈപാസുകള്‍ക്കും സ്ഥലമേറ്റെടുക്കുന്നതിനായി 1307 കോടി ഉള്‍പ്പെടെ 1720 കോടി രൂപ 2023-24 വാര്‍ഷിക പദ്ധതിയില്‍പെടുത്തിയാണ് സെപ്റ്റംബറിന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കിയത്. 30 മീറ്റര്‍ വീതിയില്‍ 4 ലൈന്‍ പേവ്ഡ് ഷോള്‍ഡര്‍ രീതിയില്‍ ആധുനിക നിലവാരത്തിലാണ് നിര്‍മ്മാണം. ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയാണ് ഡി.പി.ആര്‍. തയ്യാറാക്കിയിരിക്കുന്നത്. ഇനി ഈ സാമ്പത്തിക വര്‍ഷം തന്നെ സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരവിതരണം തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.പി. പറഞ്ഞു. സ്‌പെഷ്യല്‍ ഡെപ്യുട്ടി കളക്ടര്‍ എല്‍എ.എന്‍.എച്ച് എറണാകുളം നെയാണ് സ്ഥനമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂവാറ്റുപുഴ താലൂക്കിലെ വാളകം, മുളവൂര്‍, ഏനാനല്ലൂര്‍, മൂവാറ്റുപുഴ, മാറാടി, വെള്ളൂര്‍ക്കുന്നം, വില്ലേജുകളും കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, വാരപ്പെട്ടി, കോതമംഗലം എന്നീ വില്ലേജുകളിലുടെയാണ് ബൈപ്പാസ് അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. കടാതി മുതല്‍ കാരക്കുന്നം വരെ 6 കി.മി നീളത്തില്‍ നിര്‍മ്മിക്കുന്ന മൂവാറ്റുപുഴ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കലിന് 543 കോടിയും സിവില്‍ വര്‍ക്കുകള്‍ക്കായി 217 കോടിയും ഉള്‍പ്പെടെ ആകെ 760 കോടി രൂപയും മാതിരപ്പിള്ളി മുതല്‍ കോഴിപ്പിള്ളി വരെ 5 കി.മി നീളത്തില്‍ നിര്‍മ്മിക്കുന്ന കോതമംഗലം ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് 764 കോടി സിവില്‍ വര്‍ക്കുകള്‍ക്കായി 196 കോടിയും ഉള്‍പ്പെടെ 960 കോടി രൂപയുടെ പദ്ധതിക്കാണ് ഡി.പി.ആര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും എം.പി. പറഞ്ഞു.
You May Also Like
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങള്‍ സ്ഥലം...
NEWS
പെരുമ്പാവൂർ :പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ നിരത്ത് , പാലം ,കെട്ടിടങ്ങൾ ഇവയുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഇതര വകുപ്പുകളുമായി യോജിച്ച് പ്രവർത്തിക്കുന്നതിനായി എംഎൽഎ ഓഫീസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു...
NEWS
കോതമംഗലം: ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഐ എം എ കോതമംഗലവും എം എ എഞ്ചിനിയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ചു കൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. എം...
NEWS
കോതമംഗലം : സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ നീന്തലില്‍ റെക്കോഡ് വേഗം കുറിച്ച് മോന്‍ഗം തീര്‍ത്ഥു സാം ദേവ്. കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ 400...
NEWS
കോതമംഗലം: കെ എസ് ബി എ കോതമംഗലം താലൂക്ക് 56 മത് വാർഷിക സമ്മേളനം നവംബർ 5 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ടിഎസ് വേലായുധൻ നഗറിൽ (ടി എം ജേക്കബ് മെമ്മോറിയൽ...
NEWS
കോതമംഗലം : കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്‌കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ ഇക്കുറിയും എസ്. അഭിനവിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നീന്തലില്‍ മീറ്റ് റെക്കോഡ്. കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ...
NEWS
കോതമംഗലം: ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള കേരള സ്കൂൾ കായിക മേളയുടെ ആദ്യ യിനങ്ങളിലൊന്നായ നീന്തൽ മത്സരങ്ങൾ കോതമംഗലത്ത് ആരംഭിച്ചു. കോതമംഗലം എം എ കോളേജിലാണ് സ്വിമ്മിംഗ് മത്സരങ്ങൾ നടത്തുന്നത്. 92 ഇനങ്ങളിൽ...
NEWS
കോതമംഗലം: ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണന്‍ തക്കുടു മേളയുടെ വലിയ ആകര്‍ഷണമായി മാറുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എച്ച്എസ്ഇ വിഭാഗം ഉദ്യോഗസ്ഥനായ വിനോജ് സുരേന്ദ്രനാണ്...
NEWS
കോതമംഗലം : കോതമംഗലം താലൂക്കിലെ ഭൂമി തരംമാറ്റം അദാലത്ത് (ഉദ്യോഗസ്ഥ തലം )നവംബർ 8 ന് കോതമംഗലം എം എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് രാവിലെ 10 മുതൽ നടത്തുമെന്ന് ആന്റണി...
NEWS
കോതമംഗലം : താലൂക്ക് പരിസ്ഥിതി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ആയുർവേദ വാരാചാരണവും ഔഷധ വൃക്ഷത്തൈ നട്ട് സംരക്ഷണവും ഔഷധസസ്യങ്ങളുടെ വിതരണവും നടത്തി. കോതമംഗലം തങ്കളം മാർ ബസോലിയോസ് നഴ്സിംഗ് കോളേജ് കാമ്പസിൽ നടന്ന ആയുർവേദ...
NEWS
കോതമംഗലം :ചെമ്പൻകുഴി – നീണ്ടപാറ കരിമണൽ പ്രദേശങ്ങളിൽ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി .നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു...
NEWS
കോതമംഗലം: ഭാരത ജനതയും സംയുക്ത പാർലമെന്ററി സമിതിയും ഗൗരവതരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വഖഫ് ഭേദഗതി ബിൽ വരുത്തി വയ്ക്കുന്ന വിനാശങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന നീതിക്കുവേണ്ടിയുള്ള തീരദേശ നിവാസികളുടെ സമരം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ...