കോതമംഗലം : കോതമംഗലം മുവാറ്റുപുഴ റൂട്ടിലെ സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് ഈ റൂട്ടിലെ ബസ് സര്‍വ്വീസ് രണ്ടുമണിമുതല്‍ മുടങ്ങിയിരിക്കുകയാണ്. മൂവാറ്റുപുഴ – കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന NEMS ബസിലെ ഡ്രൈവറെ പെരുമറ്റത്ത് വച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ചും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുമാണ് പണിമുടക്ക്. പരിക്കേറ്റ ജിവനക്കാരൻ അജിത്ത് മൂവാറ്റുപുഴ ഗവ.ആശുപത്രിയിൽ ചികിൽസയിലാണ്. ഉച്ചക്ക് ഒരു മണിയോടെ മുവാറ്റുപുഴയിൽ നിന്നും കോതമംഗലത്തേക്ക് പുറപ്പെട്ട NEMS ബസ് പെരുമറ്റം ഭാഗത്ത് വെച്ച് ഇന്നോവ കാറിന്റെ പുറകിൽ ഇടിക്കുകയും തുടർന്ന് ഇന്നോവ കാറിന്റെ ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് ബസ് ഡ്രൈവർ അജിത്തിനെ മർദ്ദിക്കുകയായിരുന്നു.
മർദ്ദനനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെ മുവാറ്റുപുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക രണ്ട് മണിയോടെ തുടങ്ങി ബസ് സമരം ഇപ്പോഴും തുടരുകയാണ്. മുവാറ്റുപുഴ കോതമംഗലം റൂട്ടിൽ മിനൽ പണിമുടക്കി നെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ബസ് ജീവനക്കാരെ മർദിച്ചവർക്കെതിരെ കർശന നടപടികൾ കൈക്കൊണ്ടില്ലെങ്ങിൽ പണിമുടക്ക് തുടരുമെന്ന് ബസ് തൊഴിലാളികൾ വെളിപ്പെടുത്തുന്നു.
