കോതമംഗലം: വിഷ രഹിതമായ പച്ചക്കറി ഉത്പ്പാദിപ്പിക്കുന്നതിനു വേണ്ടി കോതമംഗലം മുനിസിപ്പാലിറ്റി എട്ടാം വാർഡിലെ മുഴുവൻ വീട്ടുകാർക്കും പച്ചക്കറി തൈകൾ നൽകി. വാർഡ് കൗൺസിലർ കെ വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ പച്ചക്കറി തൈകൾ വിതരണം ചെയ്തു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,കെ എ നൗഷാദ്,പി ആർ ഉണ്ണികൃഷ്ണൻ,രമ്യ വിനോദ്,വിദ്യ പ്രസന്നൻ,എൽദോസ് പോൾ,സിജു വർഗീസ്,കൃഷി ഓഫീസർ സാജു, ജോസഫ് തകിടിയിൽ,സാജു ക്യാപിറ്റൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
