കോതമംഗലം : കോതമംഗലം നഗരസഭ സി ഡി എസിന്റെ നേതൃത്വത്തിൽ ജൻഡർ കാർണിവലും സാമൂഹ്യമേളയും തുടങ്ങി.ജൻഡർ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.നഗരസഭ കൗൺസിലർമാരായ രമ്യ വിനോദ്,കെ വി തോമസ്,കെ എ നൗഷാദ്,സിജോ വർഗീസ്,ബിൻസി തങ്കച്ചൻ,അഡ്വ.ജോസ് വർഗീസ്,റോസിലി ഷിബു,പി ആർ ഉണ്ണികൃഷ്ണൻ, ഭാനുമതി രാജു, നോബ് മാത്യു,ഷെമീർ പനയ്ക്കൽ,റിൻസ് റോയി,സി ഡി എസ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സി ഡി എസ് ചെയർപേഴ്സൺ സാലി വർഗീസ് സ്വാഗതവും സി ഡി എസ് മെമ്പർ നജിയ നജീബ് നന്ദിയും പറഞ്ഞു.
