കോതമംഗലം : 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു.നഗരസഭ ഓഡിറ്റോറിയത്തിൽ വച്ച് ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി എസ് ബാലൻ,വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ,വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ കെ വി തോമസ്,വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർമാൻ സിജോ വർഗീസ്,പൊതുമരാമത്ത്കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,മറ്റ് കൗൺസിലർമാർ,ഉദ്യോഗസ്ഥർ,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
