Connect with us

Hi, what are you looking for?

NEWS

പി പി ഇ കിറ്റ് ധരിച്ച് മൃതദേഹം സംസ്കരിക്കുവാൻ മുന്നിട്ടിറങ്ങി ഈ കോവിഡ് കാലത്തും മാത്യകയായി നഗരസഭാംഗം.

കോതമംഗലം : ജീവകാരുണ്യ പ്രവർത്തനത്തിൽ വീണ്ടും മാതൃകയാകുന്നു ജനപ്രിയനായ നഗരസഭാംഗം . കോവിഡ് ബാധിതനായി മരിച്ച വ്യാപാരിയുടെ മൃതദേഹം ജനപ്രതിനിധിയായ സി പി ഐ എം നേതാവിൻ്റെ നേത്യത്വത്തിൽ സംസ്കരിച്ചു . കോവിഡ് ചികിത്സയിലായിരുന്ന കോതമംഗലം എസ്.എന്‍. ഫേബ്രിക്സ് ഉടമ എടപ്പാട്ട് ഇ.എം. പ്യാരിലാല്‍ (77) ആണ് ശനിയാഴ്ച്ചയാണ് മരിച്ചത് .വാർഡ് കൗൺസിലറും നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ കെ എ നൗഷാദിൻ്റെ നേതൃത്വത്തിൽ സി എ സിദ്ദിഖ് ,രാജൻ പി ജോണി ,സുനിൽ എം കർത്ത എന്നി നാലു പേർ പി പി ഇ കിറ്റ് ധരിച്ച് സംസ്കര ശിശ്രൂഷക്ക് തയ്യാറായത് .

ആൻ്റണി ജോൺ MLA, ഹെൽത്ത് ഇൻസ് പെക്ടർ ജയപ്രകാശ് ഡി വൈ എഫ് ഐ പ്രവർത്തകരായ സജി മാടവന , പി.കെ ശാന്തൻ എന്നിവരും സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ വർഷവും നഗരസഭ ഒന്നാം വാർഡിൽ കോവിഡ് ബാധിച്ച മോഹനൻ്റെ മൃതദേഹവും അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ എ നൗഷാദാണ് പി പി ഇ കിറ്റ് ധരിച്ച് മൃതദേഹം മറവ് ചെയ്തത് മാത്യകയായിരുന്നു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...