Connect with us

Hi, what are you looking for?

NEWS

ഭാര്യക്ക് വേണ്ടി ഭർത്താവായ വില്ലേജ് ഓഫിസറുടെ രാത്രി കാല പോസ്റ്റർ ഒട്ടിക്കൽ വിവാദത്തിൽ.

കോതമംഗലം: സ്ഥാനാർഥിയായ ഭാര്യക്ക് വേണ്ടി ഭർത്താവായ വില്ലേജ് ഓഫിസറുടെ രാത്രി കാല പോസ്റ്റർ ഒട്ടിക്കൽ വിവാദത്തിൽ ആയിരിക്കുകയാണ്. ഒപ്പം പാർട്ടി മാറി മത്സരരംഗത്തുള്ള സ്ഥാനാർത്ഥിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും. കോതമംഗലം മുൻസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ (ചേലാട് ) യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലിസി പോളിനു വേണ്ടി സ്ഥാനാർഥിയുടെ ഭർത്താവും, പിണ്ടിമന വില്ലേജ് ഓഫീസറുമായ പോൾ പുന്നക്കൽ രാത്രി കാലങ്ങളിൽ പോസ്റ്റർ ഒട്ടിക്കുന്നത് ആണ് വിവാദത്തിൽ ആയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ ഇദ്ദേഹം എല്ലാ നിയമങ്ങളും തെറ്റിച്ച് രാത്രിയുടെ മറവിൽ ഭാര്യയുടെ പോസ്റ്റർ ഒട്ടിച്ചു നടക്കുകയാണ് എന്നതാണ് ആക്ഷേപം.

പാർട്ടി മാറി മത്സര രംഗത്തുള്ള ആളാണ് ലിസി പോൾ. കോതമംഗലം മുൻസിപ്പൽ കൗൺസിലിൽ സി പി ഐ അംഗമായിരുന്ന ലിസി ഇത്തവണ അതെ വാർഡിൽ കേരള കോൺഗ്രസ്‌ ജോസഫിലേക്ക് മാറി യു ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ്. പാർട്ടി മാറി മാറി നടക്കുന്ന ലിസിക്കെതിരെ ട്രോളുകളും പ്രചരിക്കുകയാണ്. കഴിഞ്ഞ തവണത്തെ എൽ ഡി എഫ് ബാനറിൽ മത്സരിച്ചപോലുള്ള പോസ്റ്ററും, ഇത്തവണത്തെ യു ഡി എഫ് ബാനറിൽ മത്സരിക്കുന്ന പോസ്റ്ററും കാണിച്ചാണ് ട്രോൾ മഴ.

ODIVA

You May Also Like

ACCIDENT

പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ...

NEWS

കോതമംഗലം :കറുകടത്ത് വിളവെടുക്കാറായ റംബുട്ടാൻ മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കറുകടം കുന്നശ്ശേരിയിൽ കെ. പി. കുര്യാക്കോസിന്റെ പുരയിടത്തിലെ വിളവെടുക്കാറായ റമ്പൂട്ടാൻ മരമാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കയറി...

NEWS

കോതമംഗലം : രാജ്യത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനും, ഹരിത വിപ്ലവത്തിൻ്റെ പിതാവുമായ ഡോ.സ്വാമിനാഥൻ്റെ നാമധേയത്തിൽ കോതമംഗലം ബ്ലോക്ക് പൂർണ്ണമായും പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്തി ഡോ.സ്വാമിനാഥൻ ഫാർമേഴ്‌സ് പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി...

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

കോതമംഗലം : മാലിപ്പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മതിലും തകര്‍ത്ത് കൃഷിയും നശിപ്പിച്ചു. പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയില്‍ കടവുങ്കല്‍ സിജു ലൂക്കോസിന്‍റെ കൃഷിയിടത്തിൽ വ്യാഴാഴ്ച രാത്രിയെത്തിയ ആനകളാണ് മതിലും തകര്‍ത്തു,കൃഷിയും നശിപ്പിച്ചത്.അന്‍പതോളം ചുവട്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

  കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

error: Content is protected !!